റാഫിക്ക് പിന്നാലെ വിനീതും ചെന്നൈയിന്‍ വിട്ടു

By Web TeamFirst Published Aug 25, 2019, 1:28 PM IST
Highlights

മുഹമ്മദ് റാഫിക്ക് പിന്നാലെ സി കെ വിനീതും ചെന്നൈയിന്‍ എഫ് സി വിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിനൊപ്പം ചേര്‍ന്ന വിനീത് കാലാവധി തീര്‍ന്നമുറയ്ക്കാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്.

ചെന്നൈ: മുഹമ്മദ് റാഫിക്ക് പിന്നാലെ സി കെ വിനീതും ചെന്നൈയിന്‍ എഫ് സി വിട്ടു. കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിനൊപ്പം ചേര്‍ന്ന വിനീത് കാലാവധി തീര്‍ന്നമുറയ്ക്കാണ് ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് ലോണില്‍ വിനീത് ചെന്നൈയിനൊപ്പം എത്തിയത്. ചെന്നൈയിന് വേണ്ടി നാലു ഗോളുകളും വിനീത് നേടിയിട്ടുണ്ട്.

എഫ് സി ഗോവ, എടികെ എന്നീ ടീമുകള്‍ താരത്തിന്റെ പിന്നാലെയുണ്ടെന്ന്് റിപ്പോര്‍ട്ടുകളുണ്ട്. പഴയ ക്ലബായ ബംഗളൂരു എഫ്‌സിയും താരത്തെ തിരികെയെത്തിക്കാന്‍ ശ്രമം നടത്തുന്നതായി അഭ്യഹമുണ്ട്. വിനീത് ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങുമോയെന്ന കാര്യം വ്യക്തമായിട്ടില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരമായ റാഫി, ഈ സീസണില്‍ മഞ്ഞപ്പടയ്‌ക്കൊപ്പം ഉണ്ടാകുമെന്നാണ് സൂചന. രണ്ട് സീസണില്‍ ചെന്നൈയിന്റെ ജേഴ്‌സിയണിഞ്ഞ ശേഷമാണ് റാഫി ക്ലബ്ബിനോട് വിട പറഞ്ഞത്. പ്രഥമ ഐ.എസ്.എല്ലില്‍ എ.ടി.കെ കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈയില്‍ എഫ്.സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. ഹാളിചരണ്‍ നര്‍സാരിയും ചെന്നൈയിന്‍ വിട്ടിരുന്നു.

click me!