പ്രീസീസണിനായി ലാംപാര്‍ഡും ചെല്‍സിയും ജപ്പാനില്‍

By Web TeamFirst Published Jul 17, 2019, 11:07 AM IST
Highlights

പുതിയ താരങ്ങളെ ടീമില്‍ എടുക്കാന്‍ കഴിയാത്തത് ചെല്‍സിക്ക് തിരിച്ചടിയാവില്ലെന്ന് കോച്ച് ഫ്രാങ്ക് ലാംപാര്‍ഡ്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇപ്പോഴത്തെ ചെല്‍സി താരങ്ങള്‍ക്ക് കഴിയുമെന്നും ലാംപാര്‍ഡ്.

ടോക്കിയോ: പുതിയ താരങ്ങളെ ടീമില്‍ എടുക്കാന്‍ കഴിയാത്തത് ചെല്‍സിക്ക് തിരിച്ചടിയാവില്ലെന്ന് കോച്ച് ഫ്രാങ്ക് ലാംപാര്‍ഡ്. ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇപ്പോഴത്തെ ചെല്‍സി താരങ്ങള്‍ക്ക് കഴിയുമെന്നും ലാംപാര്‍ഡ്. പതിനെട്ട് വയസില്‍ താഴെയുള്ളവരുടെ താരകൈമാറ്റത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ തെറ്റിച്ചതിനാണ് ചെല്‍സിക്ക് ഫിഫ രണ്ട് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഈ പ്രതിസന്ധി ഘട്ടത്തിലാണ് മുന്‍താരം ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ ചെല്‍സി പുതിയ സീസണ് തയ്യാറെടുക്കുന്നത്. മൗറീസിയോ സാറിക്ക് പകരം ചെല്‍സി കോച്ചായ ലാംപാര്‍ഡ്. ക്ലബിന്റെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ്. പ്രീമിയര്‍ ലീഗ് സീസണിനായി തയ്യാറെടുക്കാന്‍ ജപ്പാനാണ് ലാംപാര്‍ഡ് തിരഞ്ഞെടുത്തിരിക്കുന്നത്.

ചെല്‍സി അക്കാഡമി കോച്ചായിരുന്ന ജോറി മോറിസിനെയാണ് ലാംപാര്‍ഡ് സഹപരിശീലകനായി നിയമിച്ചിരിക്കുന്നത്. യൂത്ത് അക്കാഡമിയിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ലാംപാര്‍ഡ്.

click me!