ഇന്ന് അവസാന അവസരം, ചെല്‍സി പിന്നോട്ടില്ല! എന്‍സോ ഫെര്‍ണാണ്ടസിന്റെ കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നു

By Web TeamFirst Published Jan 31, 2023, 10:57 AM IST
Highlights

ആറ് താരങ്ങളെ സ്വന്തമാക്കിയചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ജാവോ ഫെലിക്‌സിനെ ലോണ്‍ അടിസ്ഥാനത്തിലും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നേരത്തെ, മിഡ്ഫീല്‍ഡറുടെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായിരുന്നു.

ലണ്ടന്‍: ബെന്‍ഫിക്കയുടെ അര്‍ജന്റൈന്‍ താരം എന്‍സോ ഫെര്‍ണാണ്ടസിനെ റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കാന്‍ ചെല്‍സിയുടെ നീക്കം. ട്രാന്‍സ്ഫര്‍ വിപണിയിലെ അവസാന ദിനമായ ഇന്ന് 1063 കോടി രൂപയുടെ ഓഫറാണ് ചെല്‍സി മുന്നോട്ട് വയ്ക്കുന്നത്. യാഥാര്‍ത്ഥ്യമായാല്‍ ബ്രിട്ടണിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാകും ഇത്. 885 കോടിക്ക് കഴിഞ്ഞവര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റി ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോര്‍ഡ്. കഴിഞ്ഞ ലോകകപ്പില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം എന്‍സോ ഫെര്‍ണാണ്ടസ് സ്വന്തമാക്കിയിരുന്നു.

ആറ് താരങ്ങളെ സ്വന്തമാക്കിയചെല്‍സി ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ജാവോ ഫെലിക്‌സിനെ ലോണ്‍ അടിസ്ഥാനത്തിലും ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നേരത്തെ, മിഡ്ഫീല്‍ഡറുടെ ക്ലബ്ബ് മാറ്റം അനിശ്ചിതത്വത്തിലായിരുന്നു. റിലീസ് ക്ലോസ് അടക്കമുള്ള പ്രതിഫലത്തര്‍ക്കം കാരണം ചെല്‍സി, ബെന്‍ഫിക്ക ക്ലബുകളുമായുള്ള ചര്‍ച്ചകളടക്കം വഴിമുട്ടിയിരിക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തുക ഒറ്റ ഗഡുവായി വേണമെന്നായിരുന്നു ബെന്‍ഫിക്കയുടെ നിലപാട്. 

മൂന്ന് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബെന്‍ഫിക്ക നിലപാടില്‍ മാറ്റം വരുത്തിയില്ല. ഇതോടെയാണ് അടുത്ത കൂടിക്കാഴ്ച എന്ന് വേണമെന്ന് പോലും തീരുമാനിക്കാതെ രണ്ട് ക്ലബ്ബുകളുടെയും പ്രതിനിധികള്‍ പിരിഞ്ഞത്. എന്‍സോയുടെ വൈദ്യപരിശോധനയ്ക്ക് വരെ സമയം കുറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതായി സ്ഥിരീകരിക്കപ്പടുന്നത്. സീസണ്‍ അവസാനിക്കും മുന്‍പ് തന്നെ ഇംഗ്ലണ്ടിലേക്ക് കൂടുമാറണമെന്ന ആഗ്രഹം 21കാരനായ എന്‍സോ അറിയിച്ചിട്ടുണ്ടെങ്കിലും ബെന്‍ഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റയുടെ നിലപാടാകും നിര്‍ണായകം. 

കഴിഞ്ഞ ജൂണില്‍ ബെന്‍ഫിക്കയില്‍ ചേര്‍ന്ന എന്‍സോ, ക്ലബ്ബിനായി 14 കളിയില്‍ ഒരു ഗോളാണ് നേടിയിട്ടുളളത്. ഫുട്‌ബോള്‍ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തോടെ എന്‍സോ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ സൂപ്പര്‍ താരമായി മാറിയിരുന്നു. ഖത്തര്‍ ലോകകപ്പിന് മുന്‍പ് വെറും 18 ദശലക്ഷം യൂറോയായിരുന്നു എന്‍സോ ഫെര്‍ണാണ്ടസിന്റെ വിപണിമൂല്യം. അര്‍ജന്റീനയുടെ കിരീടവരള്‍ച്ച അവസാനിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിച്ചതോടെ എന്‍സോയുടെ വിപണിമൂല്യം 120 ദശലക്ഷം യൂറോയായി ഉയര്‍ന്നു.

ലഖ്നൗവില്‍ സ്പിന്‍ പിച്ചൊരുക്കിയ ക്യൂറേറ്ററെ നീക്കി; ഐപിഎല്ലിന് പുതിയ പിച്ച്

click me!