Champions League : ഇന്ന് ചെല്‍സിക്കെതിരെ, റയലിന് കഴിഞ്ഞ വര്‍ഷത്തെ കണക്ക് ബാക്കിയുണ്ട്; ബയേണും ഇന്നിറങ്ങും

Published : Apr 06, 2022, 12:26 PM ISTUpdated : Apr 06, 2022, 12:32 PM IST
Champions League : ഇന്ന്  ചെല്‍സിക്കെതിരെ, റയലിന് കഴിഞ്ഞ വര്‍ഷത്തെ കണക്ക് ബാക്കിയുണ്ട്; ബയേണും ഇന്നിറങ്ങും

Synopsis

സെമി ഫൈനല്‍ ബര്‍ത്തിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം വീട്ടാനാണ് റയല്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സെമിയില്‍ റയലിനെ തോല്‍പിച്ചാണ് ചെല്‍സി ഫൈനലിലേക്ക് മുന്നേറിയതും കിരീടം സ്വന്തമാക്കിയതും.

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ (Champions League) ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി (Chelsea) റയല്‍ മാഡ്രിഡിനെ നേരിടും. ബയേണ്‍ മ്യൂണിക്കിന് വിയ്യാ റയലാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. സെമി ഫൈനല്‍ ബര്‍ത്തിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരം വീട്ടാനാണ് റയല്‍ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സെമിയില്‍ റയലിനെ (Real Madrid) തോല്‍പിച്ചാണ് ചെല്‍സി ഫൈനലിലേക്ക് മുന്നേറിയതും കിരീടം സ്വന്തമാക്കിയതും. 

കളത്തിന് പുറത്തെ അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് ചെല്‍സി. റഷ്യന്‍ ടീം ഉടമ റൊമാന്‍ അബ്രമോവിച്ചുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ക്ലബിന്റെ ഭാവിയില്‍ പ്രതിസന്ധിയുണ്ടെങ്കിലു രണ്ടും കല്‍പിച്ചാണ് കോച്ച് തോമസ് ടുഷേലും സംഘവും. പ്രീക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബ് ലിലിയെ ഒന്നിനെതിരെ നാല് ഗോളിന് തോല്‍പിച്ച് എത്തുന്ന ചെല്‍സി നിരയില്‍ ബെന്‍ ചില്‍വെല്ലും കല്ലം ഹഡ്‌സണ്‍ ഒഡോയിയും ഒഴികെയുള്ള താരങ്ങളെല്ലാം സജ്ജര്‍. ഹകിം സിയെച്ച്, കായ് ഹാവെര്‍ട്‌സ്, ക്രിസ്റ്റ്യന്‍ പുലിസിച്ച് എന്നിവരിലാണ് ബ്ലൂസിന്റെ ഗോള്‍ പ്രതീക്ഷ. 

തകര്‍പ്പന്‍ ഫോമിലുള്ള കരീം ബെന്‍സേമയാവും ചെല്‍സിയുടെ പ്രധാന ആശങ്ക. വിനീഷ്യസ് ജൂനിയറും അസെന്‍സിയോയും ബെന്‍സേമയ്‌ക്കൊപ്പം മുന്നേറ്റനിരയിലെത്തും. ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, കാസിമിറോ എന്നിവര്‍ അണിനിരക്കുന്ന റയല്‍ മധ്യനിരയും സുശക്തം. പ്രീക്വാര്‍ട്ടറില്‍ പി എസ് ജിക്കെതിരെ രണ്ട് ഗോളിന് പിന്നിട്ടുനിന്ന റയല്‍ ബെന്‍സേമയുടെ ഹാട്രിക് കരുത്തിലാണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. നേര്‍ക്കുനേര്‍ കണക്കില്‍ ചെല്‍സിക്ക് ആശ്വസിക്കാം. റയലിനെതിരെ ഇതുവരെ തോല്‍വി നേരിട്ടിട്ടില്ല. അഞ്ച് കളിയില്‍ മൂന്ന് ജയവും രണ്ട് സമനിലയും. 

ബയേണിന് എളുപ്പമാവില്ല

യുവന്റസിനെ വീഴ്ത്തിയെത്തുന്ന വിയ്യാറയലിനെ മറികടക്കുക ബയേണ്‍ മ്യൂണിക്ക് അത്ര എളുപ്പമാവില്ല. സ്വന്തം കാണികള്‍ക്ക് മുന്നിലറങ്ങുമ്പോള്‍ സ്പാനിഷ് ക്ലബിന്റെ വീര്യംകൂടും. ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ എങ്ങനെ പിടിച്ചുകെട്ടും എന്നതിനെ ആശ്രയിച്ചായിരിക്കും വിയ്യാ റയലിന്റെ ഭാവി. കിംഗ്‌സിലി കോമാന്‍, തോമസ് മുള്ളര്‍, സെര്‍ജി ഗ്‌നാബ്രി, ലിറോയ് സാനെ തുടങ്ങിയവരും വിയ്യാ റയലിന്റെ കഥകഴിക്കാന്‍ ശേഷിയുള്ളവര്‍. ചാംപ്യന്‍സ് ലീഗില്‍ ഇതിന് മുന്‍പ് ഏറ്റുമുട്ടിയ രണ്ടുകളിയിലും ബയേണ്‍ വിയ്യാറയലിനെ തോല്‍പിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച