ക്ലബ്ബ് ലോകകപ്പ്: യുഎഇ പ്രസിഡന്‍റിന്‍റെ ടീമിനെ വീഴ്ത്തി വൈസ് പ്രസിഡന്‍റിന്‍റെ ടീം, 'അബു ഡെര്‍ബി'യിൽ അൽ ഐനിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

Published : Jun 23, 2025, 10:07 AM ISTUpdated : Jun 23, 2025, 10:08 AM IST
Manchester City

Synopsis

യുഎഇ വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മന്‍സൂറിന്‍റെ ഉടമസ്ഥതതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും യുഎഇ പ്രസിഡ‍ന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദിന്‍റെ ഉടമസ്ഥതതയിലുള്ള അല്‍ ഐനും തമ്മിലുള്ള പോരാട്ടത്തെ അബു ഡെര്‍ബിയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്.

അറ്റ്‌ലാന്‍റ: അട്ടിമറികള്‍ ഏറെ കണ്ട ക്ലബ്ബ് ലോകകപ്പില്‍ ഒടുവില്‍ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക ജയം. യുഎഇ ക്ലബ്ബായ അല്‍ ഐനിനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. യുഎഇ വൈസ് പ്രസിഡന്‍റ് ഷെയ്ഖ് മന്‍സൂറിന്‍റെ ഉടമസ്ഥതതയിലുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും യുഎഇ പ്രസിഡ‍ന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദിന്‍റെ ഉടമസ്ഥതതയിലുള്ള അല്‍ ഐനും തമ്മിലുള്ള പോരാട്ടത്തെ അബു ഡെര്‍ബിയെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ പ്രസിഡന്‍റിന്‍റെ ടീമിനോട് യാതൊരു ദയയും കാട്ടാതെയാണ് വൈസ് പ്രസിഡന്‍റിന്‍റെ ഉടമസ്ഥതതയിലുള്ള സിറ്റി ഗോളടിച്ചു കയറ്റിയത്.

എട്ടാം മിനിറ്റില്‍ ഐകെയ് ഗുണ്ടോഗനിലൂടെയാണ് സിറ്റി ഗോള്‍ വേട്ട തുടങ്ങിയത്. 27-ാം മിനിറ്റില്‍ ക്ലോഡിയോ എച്ചെവേരി സിറ്റി കുപ്പായത്തില്‍ തന്‍റെ ആദ്യ ഗോള്‍ നേടി. ഫ്രീ കിക്കിലൂടെയായിരുന്നു എച്ചെവേരിയുടെ ഗോള്‍. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനൽറ്റി ഗോളാക്കി മാറ്റി സൂപ്പര്‍ താരം ഏര്‍ലിങ് ഹാളണ്ട് സിറ്റിയെ ആദ്യ പകുതിയില്‍ തന്നെ മൂന്നടി മുന്നിലെത്തിച്ചു.

 

രണ്ടാം പകുതിയില്‍ 73-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും സിറ്റിയുടെ ലീഡ് ഉയര്‍ത്തി. 84-ാം മിനിറ്റില്‍ ഓസ്കാര്‍ ബോബും 89-ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയും സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.ജയത്തോടെ ഗ്രൂപ്പ് ജിയില്‍ ആറ് പോയന്‍റുമായി സിറ്റി യുവന്‍റസിനൊപ്പമെത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സിറ്റിക്കൊപ്പം യുവന്‍റസും പ്രീ ക്വാര്‍ട്ടറിലെത്തി. 

ആദ്യ മത്സരത്തില്‍ യുവന്‍റസിനോട് എതിരില്ലാത്ത അഞ്ച് ഗോളിന് തോറ്റിരുന്ന അല്‍ ഐനിന്‍റെ പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഇതോടെ അസ്തമിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിറ്റി വ്യാഴാഴ്ച യുവന്‍റസിനെ നേരിടും. ഈ മത്സരത്തിലെ ഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കുക. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാല്‍ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ നേരിടേണ്ടിവരുമെന്നതിനാല്‍ ഇരു ടീമും ജയിക്കാനായിരിക്കും ശ്രമിക്കുക. ഗോള്‍ വ്യത്യാസത്തില്‍ നിലവില്‍ യുവന്‍റസും സിറ്റിയും ഒപ്പത്തിനൊപ്പമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍
മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്