കൊളംബിയ പിന്മാറി, അര്‍ജന്റീനയില്‍ കൊവിഡ് പ്രതിസന്ധി; കോപ അമേരിക്ക അനിശ്ചിതത്വത്തില്‍

By Web TeamFirst Published May 22, 2021, 12:20 AM IST
Highlights

അര്‍ജന്റിനയും കൊളംബിയയുമാണ് സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന് കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു.
 

ബ്യൂണസ് ഐറിസ്: അടുത്തമാസം നടക്കേണ്ട കോപ അമേരിക്ക ടൂര്‍ണമെന്റ് അനിശ്ചിത്വത്തിലേക്ക്. അര്‍ജന്റിനയും കൊളംബിയയുമാണ് സംയുക്തമായിട്ടാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍ ആഭ്യന്തര പ്രക്ഷോഭത്തിനിടെ ടൂര്‍ണമെന്റ് നടത്താനാവില്ലെന്ന്് കൊളംബിയന്‍ സര്‍ക്കാര്‍ അറിയിച്ചു. 

കൊവിഡ് കേസുകളുടെ വര്‍ധനവാണ് അര്‍ജന്റീനയുടെ പ്രശ്‌നം. വ്യാപനം കാരണം അര്‍ജന്റീനയിലെ മുഴുവന്‍ ഫുട്‌ബോളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരുന്നു. കോപ മത്സരങ്ങള്‍ക്ക് ഇനി 20 ദിവസങ്ങള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനിടയില്‍ അര്‍ജന്റീനയില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവും. 

ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, പെറു, വെനസ്വേല എന്നീ ടീമുകള്‍ ഉള്ള ഗ്രൂപ്പിലെ മത്സരങ്ങള്‍ക്കാണ് പുതിയ വേദി വേണ്ടത്. അര്‍ജന്റീന, ഉറുഗ്വേ, ചിലി, പരാഗ്വേ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ഇവരാണ് അര്‍ജന്റീനയില്‍ കളിക്കുക.

click me!