കോപ്പയിലെ മോശം പെരുമാറ്റം; മെസിക്ക് പിന്നാലെ ബ്രസീല്‍ സൂപ്പര്‍താരത്തിനും വിലക്ക്

By Web TeamFirst Published Aug 8, 2019, 12:27 PM IST
Highlights

പരാഗ്വേയ്ക്കെതിരായ ഫൈനലില്‍ എഴുപതാം മിനിട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കിട്ടി ജീസസ് പുറത്തുപോയിരുന്നു.

റിയോഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബ്രസീല്‍ സൂപ്പര്‍ താരം ഗബ്രിയേല്‍ ജീസസിനെ ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷനായ കോണ്‍മിബോള്‍ രാജ്യാന്തര ഫുട്ബോളില്‍ നിന്ന് രണ്ട് മാസത്തേക്ക് വിലക്കി. വിലക്കിന് പുറമെ 30,000 ഡോളര്‍ പിഴയും ജീസസിന് വിധിച്ചിട്ടുണ്ട്.

പരാഗ്വേയ്ക്കെതിരായ ഫൈനലില്‍ എഴുപതാം മിനിട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കിട്ടി ജീസസ് പുറത്തുപോയിരുന്നു. പുറത്തുപോവുമ്പോള്‍ റഫറിക്കെതിരെ വിവാദ ആംഗ്യം കാട്ടിയ ജീസസ് സൈഡ് ലൈനില്‍ അസിസ്റ്റന്റ് റഫറിയെ പിടിച്ചു തള്ളുകയും ചെയ്തു. ഇതാണ് വിലക്കിന് കാരണമായത്. വിലക്കിനെതിരെ ജീസസിന് അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ട്.

അപ്പീല്‍ തള്ളുകയാണെങ്കില്‍ ജീസസിന് കൊളംബിയക്കും പെറുവിനുമെതിരെ സെപ്റ്റംബറില്‍ നടക്കുന്ന ബ്രസീലിന്റെ സൗഹൃദ മത്സരങ്ങള്‍ നഷ്ടമാവും. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലില്‍ ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് റഫറീയിംഗിനെ വിമര്‍ശിച്ചതിന് അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസിക്കും കോണ്‍മിബോള്‍ മൂന്ന് മാസം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

click me!