
റിയോ: കോപ്പ അമേരിക്കയിൽ അർജൻറീന ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങും. ഇന്ത്യൻസമയം പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന കളിയിൽ ബൊളീവിയയാണ് എതിരാളികൾ.
തുടർവിജയങ്ങളോടെ കോപ്പയില്‍ ക്വാർട്ടർ ഫൈനൽ അർജൻറീന ഉറപ്പാക്കിക്കഴിഞ്ഞു. മൂന്ന് കളിയും തോറ്റ ബൊളീവിയ അതിനാല്‍ ലിയോണൽ മെസിക്കും സംഘത്തിനും വെല്ലുവിളിയാവില്ല. പകുതിയോളം താരങ്ങൾക്ക് വിശ്രമം നൽകാനുള്ള ഒരുക്കത്തിലാണ് അർജൻറൈൻ കോച്ച് ലിയോണൽ സ്കലോണി. അവസാന അഞ്ച് മത്സരത്തിലും മുഴുവൻ സമയവും കളിച്ച ഏക താരമായ മെസി ബൊളീവിയക്കെതിരെയും ഇറങ്ങുമെന്നാണ് സൂചന.
എന്നാല്‍ ഗോളി ലൗറ്ററോ മാർട്ടിനസിന് പകരം ഫ്രാങ്കോ അർമാനിക്ക് അവസരം നൽകിയേക്കും. സെൻട്രൽ ഡിഫൻസിൽ ക്രിസ്റ്റ്യൻ റൊമേറോയ്ക്കും നിക്കോളോസ് ഓട്ടമെൻഡിക്കും പകരം ജെർമൻ പസല്ലയും ലിസാൻഡ്രോ മാർട്ടിനസും വിംഗ്ബാക്കുകളായ ടാഗ്ലിയാഫിക്കോയ്ക്കും മൊളിനയ്ക്കും പകരം മോണ്ടിയേലും അക്യൂനയുമിറങ്ങും. മധ്യനിരയിൽ എസേക്വിൽ പലേസിയോസ്, ഗിയ്ഡോ റോഡ്രിഗസ്, നിക്കോളാസ് ഡൊമിൻഗേസ് എന്നിവരാകും. മുന്നേറ്റത്തിൽ മെസിക്കൊപ്പം ആരെത്തുമെന്ന് വ്യക്തമല്ല.
കണക്കില്‍ അർജന്‍റീന
ഇരു ടീമും ഇതുവരെ നാൽപത് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത്തിയെട്ടിലും ജയം അർജൻറീനയ്ക്കൊപ്പം നിന്നപ്പോള്‍ ബൊളീവിയ ജയിച്ചത് ഏഴ് കളികളില്‍ മാത്രം. അഞ്ച് മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു.
കോപ്പയില്‍ ബ്രസീലിന് സമനില; ഇക്വഡോറിന് ക്വാർട്ടർ ഭാഗ്യം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!