കോപ്പ ഫൈനല്‍: അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളുടെ മത്സരം, തല പുകച്ച് അർജൻറൈൻ പരിശീലകന്‍

By Web TeamFirst Published Jul 10, 2021, 10:00 AM IST
Highlights

കോപ്പയ്‌ക്കും അർജൻറീനയ്‌ക്കും ഇടയിൽ ഒറ്റ ജയത്തിൻറെ അകലം മാത്രം. എന്നാല്‍ കിരീടപ്പോരാട്ടത്തിന് മുമ്പ് തല പുകഞ്ഞ് പരിശീലകന്‍ ലിയോണൽ സ്‌കലോണി. 

മാരക്കാന: ബ്രസീലിനെതിരായ കോപ്പ അമേരിക്ക സ്വപ്‌ന ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അന്തിമ ടീമിനെ തീരുമാനിക്കാൻ കഴിയാതെ അർജൻറൈൻ കോച്ച് ലിയോണൽ സ്‌കലോണി. അഞ്ച് താരങ്ങളുടെ പൊസിഷനിലാണ് സ്‌കലോണിക്ക് ആശയക്കുഴപ്പം.

തെക്കേ അമേരിക്കയിൽ അര്‍ജന്‍റീനയ്‌ക്ക് കിട്ടാവുന്ന ഏറ്റവും വലിയ എതിരാളികളാണ് ബ്രസീൽ. അതിനാല്‍ തന്നെ കലാശപ്പോരില്‍ അര്‍ജന്‍റീനന്‍ പരിശീലകന് മുന്നില്‍ പരീക്ഷണത്തിന് സാധ്യതകളൊന്നുമില്ല. ഇതുകൊണ്ടുതന്നെ അന്തിമ ഇലവനിൽ ആരൊയൊക്കെ ഉൾപ്പെടുത്തണമെന്ന് ആലോചിച്ച് തലപുകയ്‌ക്കുകയാണ് കോച്ച് ലിയോണൽ സ്‌കലോണി. ആറ് പേർ ടീമിൽ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള അഞ്ച് സ്ഥാനത്തേക്ക് 10 താരങ്ങളാണ് മത്സരിക്കുന്നത്. സെമി ഫൈനൽ ഷൂട്ടൗട്ടിലെ ഹീറോ എമിലിയാനോ മാർട്ടിനസ് ഗോൾകീപ്പറായി തുടരും. പ്രതിരോധ നിരയിൽ നിക്കോളാസ് ഓട്ടമെൻഡിക്ക് മാത്രമാണ് സ്ഥാനം ഉറപ്പ്. ക്രിസ്റ്റ്യൻ റൊമേറോ പരിക്കിൽ നിന്ന് മുക്തനായാൽ ജർമ്മൻ പസെല്ല പുറത്തിരിക്കും.

വലത് വിംഗിൽ നഹ്വേൽ മൊളീനയും ഗോൺസാലോ മോണ്ടിയേലും ഇടത് വിംഗിൽ നിക്കോളാസ് ടാഗ്ലിയാഫിക്കോയും മാർക്കോസ് അക്യൂനയും ടീമിൽ ഇടംപിടിക്കാൻ മത്സരിക്കുന്നു. മധ്യനിരയിൽ ഗുയ്ഡോ റോഡ്രിഗസിനും റോഡ്രിഗോ ഡി പോളിനുമൊപ്പം ഇറങ്ങാൻ ഈഴം കാത്തിരിക്കുന്നത് ലിയാൻഡ്രോ പരേഡസും ജിയോവനി ലോ സെൽസോയുമാണ്. മുന്നേറ്റത്തിൽ ലിയോണല്‍ മെസി-ലൗറ്ററോ മാർട്ടിനസ് കൂട്ടുകെട്ടിനൊപ്പം ഏഞ്ചൽ ഡി മരിയ വേണോ, നിക്കോളാസ് ഗൊൺസാലസ് വേണോ എന്ന കാര്യത്തിലാണ് സ്‌കലോണിയുടെ മറ്റൊരു ആശങ്ക. 

ഗ്രൂപ്പ് ഘട്ടത്തിൽ ടീമിലെ മിക്ക താരങ്ങൾക്കും സ്‌കലോണി അവസരം നൽകിയിരുന്നു. മെസി മാത്രമാണ് എല്ലാ മത്സരത്തിലും മുഴുവൻ സമയവും കളിച്ച ഏക അർജൻറൈൻ താരം. അവസാന പരിശീലന സെഷനും താരങ്ങളുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചായിരിക്കും അന്തിമതീരുമാനമെന്ന് സ്‌കലോണി വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

മെസിയോ നെയ്‌മറോ, അർജൻറീനയോ ബ്രസീലോ? മാരക്കാന യുദ്ധക്കളമാകും; കോപ്പ ചാമ്പ്യന്‍മാരെ നാളെ പുലര്‍ച്ചെ അറിയാം

കോപ്പ അമേരിക്ക: പെറുവിനെ വീഴ്‌ത്തി കൊളംബിയക്ക് മൂന്നാം സ്ഥാനം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!