ഇറ്റാലിയൻ കപ്പില്‍ യുവന്‍റസ് സെമിയില്‍; കിംഗ്സ് കപ്പില്‍ ബാഴ്‌സലോണ ക്വാര്‍ട്ടറില്‍

Published : Jan 28, 2021, 09:00 AM ISTUpdated : Jan 28, 2021, 09:04 AM IST
ഇറ്റാലിയൻ കപ്പില്‍ യുവന്‍റസ് സെമിയില്‍; കിംഗ്സ് കപ്പില്‍ ബാഴ്‌സലോണ ക്വാര്‍ട്ടറില്‍

Synopsis

ഇറ്റാലിയൻ കപ്പ് ക്വാര്‍ട്ടറില്‍ സ്‌പാലിനെ നിലം തൊടാൻ അനുവദിച്ചില്ല കരുത്തരായ യുവന്റസ്. വിജയം എതിരില്ലാത്ത നാല് ഗോളുകള്‍ക്ക്. 

ടൂറിന്‍: ഇറ്റാലിയൻ കപ്പ് ഫുട്ബോളിൽ യുവന്റസ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ സ്‌പാലിനെ എതിരില്ലാത്ത നാലിന് ഗോളിന് തകര്‍ത്താണ് യുവന്റസിന്‍റെ മുന്നേറ്റം. അതേസമയം സ്‌പാനിഷ് കിംഗ്സ് കപ്പില്‍ ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ എത്തി.

ഇറ്റാലിയൻ കപ്പ് ക്വാര്‍ട്ടറില്‍ സ്‌പാലിനെ നിലം തൊടാൻ അനുവദിച്ചില്ല കരുത്തരായ യുവന്റസ്. 16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മൊറോട്ട ആദ്യ ഗോള്‍ നേടി. 33-ാം മിനിറ്റില്‍ യുവന്റസിന്‍റെ രണ്ടാം ഗോള്‍. 78-ാം മിനിറ്റില്‍ ദെജാൻ കുളുസെവ്‌സ്‌കിയും വല കുലുക്കി. കളി തീരാൻ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഫെഡറികോ ചീസ യുവന്റസിന്‍റെ ഗോള്‍ പട്ടിക തികച്ചു. ആദ്യാവസാനം കാഴ്‌ചക്കാരായി നോക്കി നില്‍ക്കാനെ സ്‌പാല്‍ താരങ്ങള്‍ക്കായുള്ളൂ. 

കിംഗ്‌‌സ് കപ്പില്‍ ബാഴ്‌സ

സ്‌പാനിഷ് കിംഗ്സ് കപ്പ് പ്രീക്വാര്‍ട്ടറില്‍ റയോ വയേകാനോയെയാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാഴ്സ തോല്‍പ്പിച്ചത്. 63-ാം മിനിറ്റില്‍ റയോ വയേകാനോ ആദ്യ ഗോള്‍ നേടി. ബാഴ്‌സ ആരാധകരെ അധികം സമ്മര്‍ദ്ദത്തിലാക്കാതെ 69-ാം മിനിറ്റില്‍ ലിയോണല്‍ മെസി ഗോള്‍ മടക്കി. 80-ാം മിനിറ്റില്‍ ഡിജോംഗ് വിജയഗോളും നേടി. 

അവസാന സ്ഥാനക്കാരോട് തോല്‍വി; ഞെട്ടിവിറച്ച് യുണൈറ്റഡ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഫിഫ ലോകകപ്പിന് പ്രതീക്ഷയോടെ നാല് ടീമുകള്‍; ഇറ്റലിയുടെ എതിരാളി ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിന
ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ അമരക്കാരൻ ആഷ്‌ലി വെസ്റ്റ്‌വുഡ്