തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും ഗോള്‍ നേടി റൊണാള്‍ഡൊ; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി

Published : Feb 03, 2020, 10:59 AM IST
തുടര്‍ച്ചയായ ഒമ്പതാം മത്സരത്തിലും ഗോള്‍ നേടി റൊണാള്‍ഡൊ; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി

Synopsis

സീരി എയില്‍ യുവന്റസിനായി തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ഗോള്‍ നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. വെറ്ററന്‍ താരത്തിന്റെ ഇരട്ട ഗോളില്‍ ഫിയോന്റിനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്ന യുവന്റസ്.

ടൂറിന്‍: സീരി എയില്‍ യുവന്റസിനായി തുടര്‍ച്ചയായ എട്ടാം മത്സരത്തിലും ഗോള്‍ നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡൊ. വെറ്ററന്‍ താരത്തിന്റെ ഇരട്ട ഗോളില്‍ ഫിയോന്റിനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്ന യുവന്റസ്. 40, 80 മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളുകള്‍. ഇഞ്ചുറി ടൈമില്‍ മത്തിയാസ് ഡി ലിറ്റ് ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. സീസണില്‍ റോണാള്‍ഡൊയ്ക്ക് ഇപ്പോള്‍ 19 ഗോളുകളായി.  

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ടോട്ടന്‍ഹാം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ വീഴ്ത്തി. ഇതോടെ സൂപ്പര്‍ പരിശീലകരുടെ പോരില്‍ ഗാര്‍ഡിയോളയെ വീഴ്ത്താന്‍ മൗറീഞ്ഞോക്ക് കഴിഞ്ഞു. രണ്ടാം പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. 63ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ജ്വിന്‍, 71ാം മിനിറ്റില്‍ സോന്‍ ഹ്യൂങ്ങുമാണ് ഗോളുകള്‍ നേടിയത്. 

60ആം മിനിറ്റില്‍ സിഞ്ചെന്‍കോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും സിറ്റിക്ക് തിരിച്ചടിയായി. 25 മത്സരങ്ങളില്‍ 51 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്ത് തുരും. 37 പോയിന്റുള്ള ടോട്ടനം അഞ്ചാമതാണ്. മറ്റൊരു മത്സരത്തില്‍ ആഴ്‌സനില്‍, ബേണ്‍ലിയുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി വന്നുപോയി, പിന്നാലെ സംഘർഷം; കൊല്‍ക്കത്തയില്‍ സംഭവിച്ചതെന്ത്?
മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു