
ലിസ്‌ബണ്‍: ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി ഫിഫ ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. നാൽപ്പത്തിയൊന്നുകാരനായ റൊണാൾഡോയുടെ ആറാമത്തെ ലോകകപ്പാണിത്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തിൽ മരിച്ച ഡീഗോ ജോട്ടയുടെ പേരുകൂടി ഉൾപ്പെടുത്തി 27 അംഗ ടീമിനെയാണ് പറങ്കികളുടെ കോച്ച് റോബർട്ടോ മാർട്ടിനസ് ടീമിനെ പ്രഖ്യാപിച്ചത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാർഡോ സിൽവ, വിറ്റീഞ്ഞ, ഡീഗോ കോസ്റ്റ, യാവോ കാൻസലോ, ഗൊൺസാലോ റാമോസ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ, യാവോ ഫെലിക്‌സ്, നുനോ മെൻഡസ് തുടങ്ങിയ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്.
ഗ്രൂപ്പ് കെയിൽ കോംഗോ, കൊളംബിയ, ഉസ്ബക്കിസ്ഥാൻ എന്നിവരാണ് പോർച്ചുഗലിന്‍റെ എതിരാളികൾ. യൂറോ കപ്പും യുവേഫ നേഷൻസ് ലീഗും നേടിയിട്ടുണ്ടെങ്കിലും പോർച്ചുഗൽ ഇതുവരെ ലോകകപ്പിൽ ജേതാക്കളായിട്ടില്ല. പോര്‍ച്ചുഗലിനെ കന്നി ലോക കിരീടത്തിലേക്ക് നയിക്കാന്‍ 41 വയസുകാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് കഴിയുമോ എന്നതാണ് ആകാംക്ഷ.
Goalkeepers: Diogo Costa, José Sá, Rui Silva, Ricardo Velho
Defenders: Rúben Dias, João Cancelo, Diogo Dalot, Nuno Mendes, Nélson Semedo, Matheus Nunes, Gonçalo Inacio, Renato Veiga, Tomás Araújo
Midfielders: Bruno Fernandes, Bernardo Silva, Vitinha, João Neves, Rúben Neves, Samú Costa
Forwards: Cristiano Ronaldo, Rafael Leão, João Félix, Gonçalo Ramos, Pedro Neto, Francisco Conceição, Gonçalo Guedes, Francisco Trincão.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!