ഡ്യൂറൻഡ് കപ്പിന് ഇന്ന് തുടക്കം; കേരളത്തിന്‍റെ പ്രതീക്ഷയായി ഗോകുലം കേരള

Published : Aug 02, 2019, 10:54 AM IST
ഡ്യൂറൻഡ് കപ്പിന് ഇന്ന് തുടക്കം; കേരളത്തിന്‍റെ പ്രതീക്ഷയായി ഗോകുലം കേരള

Synopsis

പതിനാറ് ടീമുകള്‍ മത്സരിക്കുന്ന ഡ്യൂറൻഡ് കപ്പില്‍ ഗോകുലം കേരളയാണ് കേരളത്തില്‍ നിന്നുള്ള ഏക ടീം

കൊല്‍ക്കത്ത: നൂറ്റി ഇരുപത്തിയൊമ്പതാമത് ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന് ഇന്ന് കൊൽക്കത്തയിൽ തുടക്കമാവും. മോഹൻ ബഗാൻ വൈകിട്ട് ആറിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ മുഹമ്മദൻ സ്‌പോർട്ടിംഗിനെ നേരിടും. അഞ്ച് ഐഎസ്എൽ ടീമുകളും ആറ് ഐ ലീഗ് ടീമുകളും ഉൾപ്പടെ 16 ടീമുകളാണ് ഇത്തവണ ഡ്യൂറൻഡ് കപ്പിൽ മത്സരിക്കുന്നത്.

ഗോകുലം കേരളയാണ് കേരളത്തിൽ നിന്നുള്ള ഏക ടീം. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ ഏറ്റവും പഴക്കമേറിയ മൂന്നാമത്തേയും ടൂർണമെന്‍റാണ് 1888ൽ തുടങ്ങിയ ഡ്യൂറൻഡ് കപ്പ്. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും 16 തവണ വീതം കിരീടം നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസിയും റൊണാള്‍ഡോയും നിറഞ്ഞുനിന്ന വര്‍ഷം; പിഎസ്ജിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ്
ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല