
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് ആഴ്‌സണൽ- ലിവർപൂൾ സൂപ്പർ പോരാട്ടം. രാത്രി പത്തിന് ലിവർപൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിലാണ് മത്സരം. ആദ്യ രണ്ട് കളിയും ജയിച്ച ലിവർപൂളിനും ആഴ്‌സണലിനും ആറ് പോയിന്‍റ് വീതമുണ്ട്.
ഗോൾശരാശരിയിൽ ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്. സാദിയോ മാനേ, റോബർട്ടോ ഫിർമിനോ, മുഹമ്മദ് സലാ ത്രയത്തിന്‍റെ മികവിലാണ് ലിവർപൂളിന്‍റെ പ്രതീക്ഷ. ഒബമയാംഗിന്‍റെ സ്‌കോറിംഗ് കരുത്തിനെയാണ് ആഴ്‌സണൽ ഉറ്റുനോക്കുന്നത്.
ഇന്നത്തെ മറ്റ് മത്സരങ്ങളിൽ ചെൽസി, നോർവിച്ച് സിറ്റിയെയും മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസിനെയും നേരിടും. പുതിയ കോച്ച് ഫ്രാങ്ക് ലാംപാർഡിന് കീഴിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ചെൽസി ഇറങ്ങുന്നത്. ചെൽസി ലീഗിൽ പതിനഞ്ചാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!