ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

Published : Feb 24, 2020, 08:37 AM IST
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

Synopsis

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ രണ്ടിനെതിരെ മൂന്ന് ഗോളിന് എവർട്ടനെ തോൽപിച്ചു

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് വാറ്റ്‌ഫോര്‍ഡിനെ തോൽപിച്ചു. നാൽപത്തിരണ്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. അൻപത്തിയെട്ടാം മിനിറ്റിൽ ആന്തണി മാർഷ്യാൽ ലീഡുയർത്തി. എഴുപത്തിയഞ്ചാം മിനിറ്റിൽ മേസൻ ഗ്രീൻവുഡാണ് യുണൈറ്റഡിന്റെ പട്ടിക തികച്ചത്.

27 കളിയിൽ 41 പോയിന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ രണ്ടിനെതിരെ മൂന്ന് ഗോളിന് എവർട്ടനെ തോൽപിച്ചു. ഒബമയാംഗിന്റെ ഇരട്ടഗോൾ മികവിലാണ് ആഴ്‌സണലിന്റെ ജയം. 33, 46 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 

പ്രീമിയര്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്. 26 മത്സരങ്ങളില്‍ 25ഉം ജയിച്ച ലിവറിന് 76 പോയിന്‍റുണ്ട്. രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 27 കളിയില്‍ 57 പോയിന്‍റേയുള്ളൂ. ഇത്രതന്നെ മത്സരങ്ങളില്‍ 50 പോയിന്‍റുമായി ലെസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്. 

PREV
click me!

Recommended Stories

'നമ്മളിത് എപ്പോള്‍ ധരിക്കും', ഐഎസ്എല്‍ അനിശ്ചിതത്വത്തിനിടെ പുതിയ ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്‌സ്
ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ