പ്രീമിയർ ലീഗിൽ ലിവർപൂളിനും ടോട്ടനത്തിനും സമനിലക്കുരുക്ക്

Published : Dec 28, 2020, 08:41 AM IST
പ്രീമിയർ ലീഗിൽ ലിവർപൂളിനും ടോട്ടനത്തിനും സമനിലക്കുരുക്ക്

Synopsis

ജയമില്ലെങ്കിലും ഒന്നാംസ്ഥാനത്ത് തുടർന്ന് ലിവർപൂൾ. ടോട്ടനം വൂൾവ്സ് മത്സരവും സമനിലയിൽ പിരിഞ്ഞു. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലിവർപൂളിനെ സമനിലയിൽ തളച്ച് വെസ്റ്റ് ബ്രോം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 12-ാം മിനുട്ടിൽ സാദിയോ മാനെ ലിവർപൂളിനെ മുന്നിലെത്തിച്ചു. 82-ാം മിനുട്ടിൽ സെമി അജയി ആണ് വെസ്റ്റ് ബ്രോമിനായി സമനില ഗോൾ നേടിയത്. 

വിജയിക്കാനായില്ലെങ്കിലും ലീഗിൽ ഒന്നാമത് തന്നെയാണ് ലിവർപൂൾ. 15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുണ്ട് ലിവർപൂളിന്. ലീഗ് കിരീടം തിരിച്ചുപിടിച്ച വർഷത്തിൽ അവസാന ഹോം മത്സരം ജയിക്കാനായില്ല എന്നത് ലിവർപൂളിന് നിരാശയായി. 15 കളികളിൽ ഒരു ജയം മാത്രം നേടിയ വെസ്റ്റ് ബ്രോം ലീഗിൽ 19-ാം സ്ഥാനത്താണ്.

ടോട്ടനം വൂൾവ്സ് മത്സരവും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരം തുടങ്ങി ആദ്യ മിനുട്ടിനുള്ളിൽ തന്നെ വൂൾവ്സ് മുന്നിലെത്തി. ടാംഗി എൻഡോബലെയാണ് വലകുലുക്കിയത്. വൂൾവ്സ് വിജയത്തിലേക്കെന്ന് തോന്നിയ ഘട്ടത്തിൽ 86-ാം മിനുട്ടിലാണ് ടോട്ടനത്തിന്റെ മറുപടിയെത്തിയത്. റോമെയ്ൻ സൈസാണ് ഗോൾ നേടിയത്. 

26 പോയിന്റുമായി ലീഗിൽ അഞ്ചാംസ്ഥാനത്താണ് ടോട്ടനം. 21 പോയിന്റുമായി 11-ാം സ്ഥാനത്താണ് വൂൾവ്സ്.

മെല്‍ബണില്‍ ഇന്ത്യ 326ന് പുറത്ത്, ലീഡ്; രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

PREV
click me!

Recommended Stories

സന്തോഷ് ട്രോഫി: കേരള ടീമിന്റെ പരിശീലന ക്യാമ്പിന് കണ്ണൂരില്‍ തുടക്കം
ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ; സാധ്യതകള്‍