
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരങ്ങളില്‍ ലിവർപൂൾ, ന്യൂകാസിലിനെയും ചെൽസി-വെസ്റ്റ് ഹാമിനെയും നേരിടും. ലിവർപൂൾ-ന്യൂകാസില്‍ മത്സരം വൈകിട്ട് അഞ്ച് മണിക്കാണ്. വെസ്റ്റ് ഹാം-ചെല്‍സി പോരാട്ടം രാത്രി പത്തിനും. ചെല്‍സി നാലാമതും വെസ്റ്റ് ഹാം അഞ്ചാമതും ലിവര്‍പൂള്‍ ഏഴാമതും ന്യൂ കാസില്‍ 15-ാം സ്ഥാനത്തുമാണ്.
ഇന്നലത്തെ മത്സരത്തില്‍ എവർട്ടണെതിരെ ആഴ്‌സണല്‍ തോൽവി വഴങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഴ്‌സണലിനെ എവർട്ടൺ പരാജയപ്പെടുത്തിയത്. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരം ജയിച്ചത്.
മത്സരം അവസാനിക്കാൻ 14 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് എവർട്ടൺ താരം റിച്ചാർലിസന്റെ ദുർബലമായ ഷോട്ട് ലെനോയുടെ കാലിലുരുമി സ്വന്തം പോസ്റ്റിൽ പതിച്ചത്. ജയത്തോടെ എവർട്ടൺ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് ടീം.
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമോ സഞ്ജു; രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ
രാജസ്ഥാൻ റോയൽസിന് വീണ്ടും തിരിച്ചടി; ആർച്ചർ ഈ സീസണിൽ കളിക്കില്ല, വിമര്‍ശനം ശക്തം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!