Erik ten Hag : ഇനി എറിക് ടെൻഹാഗ് കാലം? യുണൈറ്റഡ് പരിശീലകനെ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

Published : Apr 07, 2022, 10:40 AM ISTUpdated : Apr 07, 2022, 10:45 AM IST
Erik ten Hag : ഇനി എറിക് ടെൻഹാഗ് കാലം? യുണൈറ്റഡ് പരിശീലകനെ തീരുമാനിച്ചതായി റിപ്പോര്‍ട്ട്

Synopsis

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഭ്യന്തര ടൂർണമെന്‍റുകളിലും നിരാശാജനകമായ പ്രകടനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാഴ്‌ചവയ്ക്കുന്നത്

മാഞ്ചസ്റ്റർ: അയാക്‌സിന്‍റെ (AFC Ajax) ഡച്ച് കോച്ച് എറിക് ടെൻഹാഗ് (Erik ten Hag) മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ (Man United) അടുത്ത പരിശീലകനായേക്കും. സീസണിനൊടുവിൽ നിലവിലെ ഇടക്കാല കോച്ച് റാൽഫ് റാങ്നിക്ക് (Ralf Rangnick) ചുമതലയൊഴിയുമ്പോഴാണ് ടെൻഹാഗ് പരിശീലകനാവുക എന്നാണ് ഇഎസ്‌പിഎന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.  

ഒരു മാസം മുൻപ് നടന്ന അഭിമുഖത്തിനൊടുവിൽ ക്ലബിന്‍റെ ഷോർട്ട്‍ലിസ്റ്റിൽ എറിക് ടെൻഹാഗിനായിരുന്നു മുൻതൂക്കം. പിഎസ്‌ജി കോച്ച് പൊച്ചെട്ടിനോ, സ്പെയിൻ കോച്ച് ലൂയിസ് എൻറിക്കെ, സെവിയ്യയുടെ ലോപ്പെറ്റെഗി,ചെൽസിയുടെ തോമസ് ടുഷേൽ, ബയേൺ മ്യൂണിക്കിന്‍റെ ജൂലിയൻ നഗൽസ്‌മാൻ എന്നിവരുടെ പേരുകളൊക്കെ പരിഗണിച്ചിരുന്നെങ്കിലും എറിക് ടെൻഹാഗിന് ചുമതല നൽകാൻ ക്ലബ് തീരുമാനിച്ചെന്നാണ് സൂചന. അലക്‌സ് ഫെർഗ്യൂസനൊപ്പം 2007 മുതൽ 2013 വരെ അസിസ്റ്റന്‍റ് കോച്ചായിരുന്ന റെനെ മ്യൂളൻസ്റ്റീൻ എറിക് ടെൻഹാഗിനൊപ്പം സഹപരിശീലകനായി എത്തിയേക്കും.

ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഭ്യന്തര ടൂർണമെന്‍റുകളിലും നിരാശാജനകമായ പ്രകടനമാണ് കഴിഞ്ഞ കുറച്ചുനാളുകളായി കാഴ്‌ചവയ്ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. ഒലേ സോൾഷെയർ പുറത്താക്കപ്പെട്ടപ്പോഴാണ് റാൽഫ് റാങ്നിക്ക് താൽക്കാലിക പരിശീലകനായി നിയമിതനായത്. ലോകോമോട്ടീവ് മോസ്കോയിൽ നിന്നാണ് റാങ്നിക്ക് യുണൈറ്റഡിൽ എത്തിയത്. ഇതിഹാസ കോച്ച് അലക്സ് ഫെർഗ്യൂസൻ 2013ൽ പടിയിറങ്ങിയതിന് ശേഷം യുണൈറ്റഡിന്‍റെ ഏഴാമത്തെ പരിശീലകനാണ് ജർമൻകാരനായ റാൾഫ് റാങ്നിക്ക്.

IPL 2022 : ഹാട്രിക് ജയത്തിന് ലഖ്‌നൗ, വിജയവഴിയിൽ തിരിച്ചെത്താന്‍ ഡൽഹി; ഐപിഎല്ലില്‍ ഇന്ന് തീപാറും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച