
കോപ്പന്‍ഹേഗന്‍: യൂറോ കപ്പിനിടെ ക്രൊയേഷ്യയുടെ വിങ്ങർ ഇവാൻ പെരിസിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ പ്രീ ക്വാർട്ടറിൽ കരുത്തരായ സ്പെയിനിനെ ക്രൊയേഷ്യ നേരിടാനൊരുങ്ങുന്നതിനിടെയാണ് കളിക്കാരന് കൊവിഡ് സ്ഥിരീകരിക്കുന്നത്.
മറ്റു താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ക്രൊയേഷ്യൻ ടീം നൽകുന്ന വിവരം. ടീമില്‍ തിരിച്ചെത്താന്‍ പത്ത് ദിവസത്തെ ഐസൊലേഷന്‍ പെരിസിച്ച് പൂർത്തിയാക്കേണ്ടതുണ്ട്. യൂറോ കപ്പില്‍ മൂന്ന് മത്സരത്തിനിടെ രണ്ട് തവണ വല ചലിപ്പിച്ചിരുന്നു താരം. ചെക്ക് റിപ്പബ്ലിക്കിനും സ്കോട്‍ലന്‍ഡിനും എതിരെയായിരുന്നു ഗോളുകള്‍.
വർഷങ്ങളായി ക്രൊയേഷന്‍ ടീമിലെ നിർണായ സാന്നിധ്യമാണ് ഇവാന്‍ പെരിസിച്ച്. ക്രൊയേഷ്യന്‍ കുപ്പായത്തില്‍ 104 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 30 ഗോളുകള്‍ നേടിയിട്ടുണ്ട്.
കൂടുതല്‍ യൂറോ വാർത്തകള്‍...
യൂറോയില്‍ ഇന്ന് കളി കാര്യമാകും; ബെല്‍ജിയം-പോർച്ചുഗല്‍ സൂപ്പർപോരാട്ടം രാത്രി, കണ്ണുകള്‍ റോണോയില്‍
എറിക്സണ് സ്നേഹം തുന്നിയൊരു സമ്മാനം, ആദരം; മനം കീഴടക്കി ബെയ്‌ലും വെയ്ല്‍സും
യൂറോ: വെംബ്ലി ജ്വലിച്ചു! ആളിക്കത്തി ഓസ്‍ട്രിയ, എക്‌സ്ട്രാ ടൈമില്‍ തീയണച്ച് ഇറ്റലി ക്വാർട്ടറില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!