Latest Videos

യൂറോ: ചുവപ്പ് കണ്ടാൽ ഇറ്റലി പിന്നെ ഈറ്റപ്പുലി; ചരിത്രം തിരുത്തുമോ സ്പെയിൻ

By Web TeamFirst Published Jul 6, 2021, 11:50 AM IST
Highlights

ചുവപ്പ് കണ്ടാൽ ഇടിച്ചു കൊല്ലുന്ന കാളക്കൂറ്റനാണ് യൂറോയിലെ ഇറ്റലി.നീലയും വെള്ളയും ജേഴ്സികൾ മാറിമാറിയിട്ടുവരുന്ന ഇറ്റലിക്ക് ഇത്തവണ യൂറോയിൽ എതിരാളികളായി കിട്ടിയ അഞ്ച് ടീമും ചുവപ്പന്മാർ. നിലംതൊടാൻ അനുവദിക്കാതെ എല്ലാവരെയും കുത്തിവീഴ്ത്തി ഇറ്റലി.

ലണ്ടൻ: ചുവപ്പും ഇറ്റലിയും തമ്മിൽ എന്തെങ്കിലും വൈരാഗ്യമുണ്ടോ?  യൂറോയിൽ മുന്നിൽ വന്ന എല്ലാ ചുവപ്പു കുപ്പായക്കാരെയും തകർത്താണ് ഇറ്റലി സെമിയിലെത്തിയത് ഇന്ന് ഇറ്റലിയുടെ മുന്നിൽ വരുന്ന സ്പെയിനും ഈ ചരിത്രം ഭയപ്പെടുത്തും.

ചുവപ്പ് കണ്ടാൽ ഇടിച്ചു കൊല്ലുന്ന കാളക്കൂറ്റനാണ് യൂറോയിലെ ഇറ്റലി.നീലയും വെള്ളയും ജേഴ്സികൾ മാറിമാറിയിട്ടുവരുന്ന ഇറ്റലിക്ക് ഇത്തവണ യൂറോയിൽ എതിരാളികളായി കിട്ടിയ അഞ്ച് ടീമും ചുവപ്പന്മാർ. നിലംതൊടാൻ അനുവദിക്കാതെ എല്ലാവരെയും കുത്തിവീഴ്ത്തി ഇറ്റലി.

ആദ്യം ഇരയായത് ടൂർണമെന്‍റിലെ കറുത്തകുതിരകളാകുമെന്ന് കരുതിയ തുർക്കി. മൂന്നു ഗോൾ ജയത്തിന് പിന്നാലെ ചെമ്പടയായെത്തിയ സ്വിറ്റ്സർലൻഡിലെ വലയിലും ഇറ്റാലി നിക്ഷേപമറിക്കി. ചുവപ്പണിഞ്ഞെത്തിയ ഗാരത് ബെയിലിന്‍റെ വെയിൽസിനും കിട്ടി പണി.

ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ചുവപ്പന്മാരെയും താഴെയിട്ട ഇറ്റലിക്ക് പ്രീക്വാർട്ടറിൽ കിട്ടിയത് ഓസ്ട്രിയ. ഇറ്റലി കൊമ്പുകുലുക്കി ഒരിക്കൽ കൂടി ചെമ്പട്ടിനെ വെട്ടി. സെമി പ്രതീക്ഷയുമായി ബെൽജിയത്തിന്‍റെ സുവർണ തലമുറയെത്തിയപ്പോൾ ചുവപ്പിനെ കണ്ടുകൂടാത്ത ഇറ്റലി പതിവ് തെറ്റിച്ചില്ല.

സെമിയിൽ ഇനി ഇറ്റലിക്ക് നേരിടേണ്ടത് കാളപ്പോരിന്‍റെ നാട്ടിൽ നിന്ന് വരുന്ന സ്പെയിനിനെ. ഇറ്റലിയുടെ സമീപകാല ചരിത്രമറിയാവുന്നസ്പെയിൻ വെംബ്ലിയിൽ ചുവപ്പ് നിറം മാറ്റുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

click me!