യൂറോ കപ്പ് യോഗ്യത: വമ്പന്‍ ടീമുകള്‍ ഇന്നിറങ്ങും; റൊണാള്‍ഡോ കളിക്കും

Published : Oct 11, 2019, 09:33 AM IST
യൂറോ കപ്പ് യോഗ്യത: വമ്പന്‍ ടീമുകള്‍ ഇന്നിറങ്ങും; റൊണാള്‍ഡോ കളിക്കും

Synopsis

 നിലവിലെ ജേതാക്കളായ പോര്‍ച്ചുഗല്‍, ലക്‌സംബര്‍ഗിനെയും ഇംഗ്ലണ്ട്, ചെക് റിപ്പബ്ലിക്കിനെയും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഐസ്‍‍ലന്‍ഡിനെയും നേരിടും

ലിസ്‌ബണ്‍: യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിൽ പ്രമുഖ ടീമുകള്‍ ഇന്നും ഇറങ്ങും. നിലവിലെ ജേതാക്കളായ പോര്‍ച്ചുഗല്‍, ലക്‌സംബര്‍ഗിനെയും ഇംഗ്ലണ്ട്, ചെക് റിപ്പബ്ലിക്കിനെയും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ്, ഐസ്‍‍ലന്‍ഡിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.15നാണ് എല്ലാ മത്സരങ്ങളും തുടങ്ങുന്നത്. 

എ ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. തുടയ്ക്ക് പരിക്കേറ്റ എംബാപ്പേയ്ക്ക് പകരം അലസാനേ പ്ലിയയെ ഫ്രഞ്ച് ടീമിൽ ഉൾപ്പെടുത്തി. ഗ്രൂപ്പ് എച്ചിൽ 15 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണിപ്പോൾ ലോക ചാമ്പ്യൻമാരായ ഫ്രാൻസ്.

നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമിലുണ്ട്. നിലവില്‍ ഉക്രെയിന് പിന്നിലായി B ഗ്രൂപ്പില്‍ രണ്ടാമതാണ് പോര്‍ച്ചുഗല്‍. മറ്റ് മത്സരങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്കിനെയും, ജോര്‍ജിയ അയര്‍ലന്‍ഡിനെയും നേരിടും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ