
ബ്യൂണസ് ഐറിസ്: നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് അർജന്റീനൻ ഫുട്‍ബോൾ അസോസ്സിയേഷനെതിരെ എഫ്ബിഐ അന്വേഷണമെന്ന് അർജന്റീനൻ മാധ്യമമായ ലാ നാസിയോണിനെ ഉദ്ധരിച്ച് ഫോക്സ് സ്പോർട്സ് റിപ്പോർട്ട്. ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തുമായി നടന്ന മത്സരത്തിലെ റഫറിയിങ്ങിലെ പിഴുവുകളുമായി ബന്ധപ്പെട്ടുള്ള ആരോപങ്ങൾ നിലനിൽക്കുന്ന സമയത്താണ് എഎഫ്എയെ കുരുക്കിലാക്കി എഫ്ബിഐ അന്വേഷണവും വരുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ യുഎസിലെ സാമ്പത്തിക കാര്യങ്ങൾ എഫ്ബിഐ അന്വേഷിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലോഡിയോ ഡാപിയ നയിക്കുന്ന സംഘടന വൻ സാമ്പത്തികതിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എ.എഫ്.എ. തങ്ങളുടെ സാമ്പത്തിക സംവിധാനത്തിലൂടെ കോടിക്കണക്കിന് ഡോളർ എങ്ങനെ കൈകാര്യം ചെയ്‌തുവെന്നും ഏതെങ്കിലും ക്രിമിനൽ പ്രവർത്തനം ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ ആഴ്‌ചയിൽ ബിസിനസുകാരനായ ഗില്ലെർമോ ടോഫോണിയെ എഫ്ബിഐ ചോദ്യം ചെയ്‌തതായി അർജൻ്റീനിയൻ പത്രം റിപ്പോർട്ട് ചെയ്‌തു.
അസോസിയേഷൻ്റെ വിദേശ വാണിജ്യ കരാറുകൾ കൈകാര്യം ചെയ്തിരുന്ന എഎഫ്എയിലും ടൂർപ്രോഡ് എൻ്റർ എൽഎൽസിയിലും ക്ലോഡിയോ ടാപിയയുടെയും പാബ്ലോ ടോവിഗ്ഗിനോയുടെയും നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് അറിവുള്ള സാക്ഷികളെ എഫ്ബിഐ അന്വേഷിക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 42 മില്യൺ ഡോളറോളം വരുന്ന വരുമാനം എഎഫ്എയ്ക്ക് ലഭിച്ചിരിക്കുന്നത് ഫ്ലോറിഡയിലുള്ള ഷെൽ കമ്പനികളിലൂടെയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. അതേസമയം ആരോപണങ്ങളെല്ലാം എഎഫ്എ മാനേജ്മെന്റ് നിഷേധിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ റിപ്പോർട്ട് ആണ് ഇതെന്ന് എഎഫ്എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!