യുണൈറ്റഡിലേക്കോ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഫ്രാങ്കി ഡിയോങ്

Published : Mar 10, 2023, 07:05 PM ISTUpdated : Mar 10, 2023, 07:09 PM IST
യുണൈറ്റഡിലേക്കോ? ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഫ്രാങ്കി ഡിയോങ്

Synopsis

2019ൽ അയാക്സിൽ നിന്നാണ് ഡിയോങ് ബാഴ്സയിലെത്തിയത്. 120 മത്സരങ്ങളിൽ ബാഴ്സക്കായി കളിച്ച താരം 10 ഗോളും നേടിയിട്ടുണ്ട്.    

ബാഴ്സലോണ: ക്ലബ് മാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ബാഴ്സലോണ മധ്യനിര താരം ഫ്രാങ്കി ഡിയോങ്. താൻ ബാഴ്സലോണയിൽ സന്തുഷ്ടനാണെന്നും വര്‍ഷങ്ങളോളം ക്ലബിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഡിയോങ്ങ് പറഞ്ഞു. ഡിയോങ്ങിനായി മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് അടക്കമുള്ള ക്ലബുകൾ രംഗത്തുണ്ടായിരുന്നു. അവര്‍ക്കുള്ള വ്യക്തമായ മറുപടിയാണ് താരം നൽകിയത്. 2019ൽ അയാക്സിൽ നിന്നാണ് ഡിയോങ് ബാഴ്സയിലെത്തിയത്. 120 മത്സരങ്ങളിൽ ബാഴ്സക്കായി കളിച്ച താരം 10 ഗോളും നേടിയിട്ടുണ്ട്.  

ഡെംബെലെയുടെ തിരിച്ചുവരവ് വൈകും

അതേസമയം പരിക്കേറ്റ ബാഴ്സലോണ താരം ഉസ്മാൻ ഡെംബെലെയുടെ കളത്തിലേക്കുള്ള തിരിച്ചുവരവ് വൈകും. താരത്തിന് റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസികോ മത്സരമടക്കം നഷ്ടമാകും. ഇനി രാജ്യന്തര ഇടവേളയ്ക്ക് ശേഷം അടുത്ത മാസമേ ബാഴ്സയ്ക്കായി താരത്തിന് കളിക്കാനാവൂ എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരിയിൽ ജിറോണക്കെതിരായ മത്സരത്തിലാണ് സ്മാൻ ഡെംബെലെയ്ക്ക് പരിക്കേറ്റത്. ഇതിന് ശേഷം ചികില്‍സയിലും പരിശീലനത്തിലും തുടരുകയാണ് താരം. ബാഴ്സയില്‍ എത്തിയ ശേഷം ഇതാദ്യമായല്ല പരിക്ക് ഡെംബെലെയെ വലയ്ക്കുന്നത്. മുമ്പും പരിക്ക് കാരണം ഏറെ മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. 

ലാ ലീഗയില്‍ നിലവില്‍ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് ബാഴ്സലോണ. 24 മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ 20 ജയവും രണ്ട് സമനിലയുമുള്ള ടീം 62 പോയിന്‍റുമായാണ് തലപ്പത്ത് കുതിക്കുന്നത്. രണ്ടാമതുള്ള റയല്‍ മാഡ്രിഡിന് ഇത്ര തന്നെ മത്സരങ്ങളില്‍ 53 പോയിന്‍റിലെത്താനേ സാധിച്ചിട്ടുള്ളൂ. 16 മത്സരങ്ങള്‍ മാത്രമാണ് റയല്‍ സീസണില്‍ വിജയിച്ചത്. 24 തന്നെ മത്സരങ്ങളില്‍ 45 പോയിന്‍റുള്ള അത്‍ലറ്റിക്കോ മാഡ്രിഡും 44 പോയിന്‍റോടെ റയല്‍ സോസിഡാഡുമാണ് മൂന്നാം നാലും സ്ഥാനങ്ങളില്‍. അത്‍ലറ്റിക് ക്ലബിനെതിരേയാണ് ബാഴ്സലോണയുടെ അടുത്ത മത്സരം. 

'ആശാനൊപ്പം, ഇവാനെ ബലിയാടാക്കാന്‍ അനുവദിക്കില്ല'; മുന്നറിയിപ്പുമായി മഞ്ഞപ്പട, റഫറിക്ക് വിമർശനം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്