
സൂറിച്ച്: വനിതാ ഫുട്ബോളില്‍ ചരിത്രപരമായ തീരുമാനവുമായി ഫിഫ. വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്ക് പ്രസവാവധി അനുവദിക്കാനുള്ള തീരുമാനത്തിനാണ് വെള്ളിയാഴ്ച ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. 14 ആഴ്ചയായിരിക്കും വനിതാ താരങ്ങള്‍ക്ക് പ്രസവാവധിയായി അനുവദിക്കുക. ഇതില്‍ കുറഞ്ഞത് എട്ടാഴ്ച പ്രസവത്തിനുശേഷമുള്ള അവധിയായിരിക്കും.
പ്രസവാവധി അനുവദിക്കുന്നതിനൊപ്പം താരങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കുകയും ഫുട്ബോളിലേക്ക് തിരികെ കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യേണ്ടത് ഇനി മുതല്‍ ക്ലബ്ബുകളുടെ ഉത്തരവാദിത്തമായിരിക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു.
14 ആഴ്ച പ്രസവാവധി കാലത്ത് കരാറിലുള്ള പ്രതിഫലത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം ക്ലബ്ബുകള്‍ കളിക്കാര്‍ക്ക് നല്‍കണം. ഗര്‍ഭിണായയതിന്‍റെ പേരില്‍ വനിതാ താരങ്ങള്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും ക്ലബ്ബുകളുടെ ഉത്തരവാദിത്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!