
സൂറിച്ച്: നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ച് ഫിഫ. പുരുഷ-വനിതാ ഫുട്ബോള്‍ ലോകകപ്പുകളാണ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്താനുള്ള സാധ്യതകള്‍ ഫിഫ പരിശോധിക്കുന്നത്.
ഫിഫ വാര്‍ഷിക കോണ്‍ഗ്രസില്‍ സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇത്തരൊമരു ആശയം മുന്നോട്ടുവെച്ചത്. തുടര്‍ന്നാണ് ഫിഫ ഇതിന്‍റെ സാധ്യതാ പഠനത്തിനൊരുങ്ങന്നത്. എന്നാല്‍ ലോകകപ്പ് രണ്ടുവര്‍ഷത്തിലൊരിക്കല്‍ ആക്കാനുള്ള സാധ്യതകള്‍മാത്രമാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും അതിവേഗമൊരു തീരുമാനം പ്രതീക്ഷിക്കരുതെന്നും ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളെ തകിടം മറിക്കുന്നൊരു തീരുമാനം പെട്ടെന്നുണ്ടാവില്ലെന്നും തുറന്ന മനസോടെയാണ് ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നതെന്നും ഇന്‍ഫാന്‍റിനോ വ്യക്തമാക്കി. അടുത്ത വര്‍ഷം ഖത്തറിലാണ് പുരുഷ ലോകകപ്പ് നടക്കുന്നത്. വനിതാ ലോകകപ്പിന് 2023ല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് വേദിയാവുന്നത്.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുകയാണെങ്കില്‍ യോഗ്യതാ മത്സരങ്ങള്‍ എല്ലാ വര്‍ഷവും നടത്തേണ്ടിവരും. ഇത് ദേശീയ ടീമുകളുടെ മത്സരങ്ങളുടെ എണ്ണം കൂട്ടുമെങ്കിലും കളിക്കാരെ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ലോകത്തെ പ്രമുഖ ഫുട്ബോള്‍ ലീഗുകളുമായി ഫിഫ ധാരണയിലെത്തേണ്ടിവരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!