ഫിഫ ലോകകപ്പ് 2026: തോറ്റത് ക്യുറസാവ്, പക്ഷേ വീണത് ബ്രസീല്‍! ഒരു ജർമ്മൻ ഗോളടി

Published : Jun 16, 2026, 01:47 PM IST
Brazil

Synopsis

ജർമനി കീഴടക്കിയത് ക്യൂറസാവിനെയാണ്, പക്ഷെ താഴെ വീണത് ബ്രസീലും

ജർമനി കീഴടക്കിയത് ക്യൂറസാവിനെയാണ്, പക്ഷെ താഴെ വീണത് ബ്രസീലും. അർജന്റീനയാണെ പരിസരത്തുപോലുമില്ലതാനും. ആകെ കണ്‍ഫ്യൂഷനാകുന്നുണ്ടല്ലേ, പറയാം.

ഫിഫ ഫുട്ബോള്‍ ലോകകപ്പിന്റെ ചരിത്രമെടുത്താല്‍ ടോപ് സ്കോറർ ജർമനിയുടെ മിറോസ്‌ലാവ് ക്ലോസെയാണ്, 16 ഗോള്‍. എന്നാല്‍, വിശ്വവേദികളില്‍ കൂടുതല്‍ ഗോള്‍ നേടിയ ടീമോ...

ജർമനി - ക്യൂറസാവ് മത്സരം ആരംഭിക്കുന്നതിന് മുൻപ് വരെ ആ നേട്ടം ബ്രസീലിന്റെ പേരിലായിരുന്നു. 23 ലോകകപ്പുകളിലായി 238 ഗോളുകള്‍ പ്രെഗൂന്യ മുതല്‍ വിനീഷ്യസ് ജൂനിയര്‍ വരെ നേടി.

ക്യൂറസാവിനെതിരെ കളത്തിലിറങ്ങുമ്പോള്‍ 232 ഗോളുകളായിരുന്നു ജര്‍മനിയുടെ ആകെ സമ്പാദ്യം. ഏഴ് ഗോള്‍ വിജയം അവരെ തലപ്പത്തേക്ക് എത്തിച്ചു. 21 ലോകകപ്പുകളിലാണ് ജര്‍മനിയാകെ കളിച്ചിട്ടുള്ളതെന്നതും ഓർക്കേണ്ടതുണ്ട്.

മൂന്നാമത് ലയണല്‍ മെസിയുടെ അര്‍ജന്റീന, 152 ഗോളുകള്‍. നാല് ഫ്രാൻസും അഞ്ച് ഇറ്റലിയും. യഥാക്രമം 136ഉം 128ഉം ഗോളുകള്‍. നൂറിലധികം ഗോളുകള്‍ ലോകകപ്പില്‍ നേടിയിട്ടുള്ള ഏഴ് രാജ്യങ്ങള്‍ മാത്രമാണുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പ്രതിരോധമാണ് ആയുധം, ഒപ്പം വൊസീന്യയുടെ കൈകളും; സ്‌പെയിനെ തളച്ച കേപ് വെർദെ തന്ത്രം
ബാഴ്സയെ നോവിച്ച് പെരേസ്; സില്‍വക്ക് പിന്നാലെ കുക്കുറേയയും, വീണ്ടെടുപ്പിന് റയല്‍