
കീവ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫ്രാൻസിന് സമനില. ഉക്രൈനാണ് ഫ്രാൻസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 44-ാം മിനുറ്റിൽ ഷാപ്പെരെങ്കോയിലൂടെ ഉക്രൈന്‍ ആദ്യം മുന്നിലെത്തി. 50-ാം മിനുറ്റിൽ ആന്‍റണി മാർഷ്യൽ ഫ്രാൻസിനായി സമനില ഗോൾ നേടി. ഒന്‍പത് പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് തന്നെയാണ് ഒന്നാമത്. ഉക്രൈൻ മൂന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സ് മോണ്ടിനെഗ്രോയെ എതിരില്ലാത്ത നാല് ഗോളിന് തകർത്തു. മെംഫിസ് ഡിപെ ഇരട്ട ഗോൾ നേടി. വൈനാൾഡം, ഗാക്പോ എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ജയത്തോടെ 10 പോയിന്‍റുമായി നെതർലൻഡ്സ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മറ്റ് മത്സരങ്ങളിൽ ക്രൊയേഷ്യ സ്ലൊവാക്യയെയും ഡെൻമാർക്ക് ഫറോ ദ്വീപിനെയും തോൽപ്പിച്ചു.
ഇന്നും പ്രമുഖര്‍ക്ക് മത്സരം
യൂറോപ്യൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്നും പ്രമുഖ ടീമുകൾക്ക് മത്സരമുണ്ട്. ഗാരെത് ബെയ്‍ലിന്റെ വെയ്ൽസ് രാത്രി ഒൻപതരയ്ക്ക് ബെലാറസിനെ നേരിടും. യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട്, അൻഡോറയെയും ഹങ്കറി, അൽബേനിയയെയും സ്‌പെയ്ൻ, ജോർജിയയെയും ജർമനി, അർമേനിയയെയും ഇറ്റലി, സ്വിറ്റ്സർലൻഡിനെയും ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയം, ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും.
മെസി ബാഴ്‌സ ജേഴ്‌സിയില്‍ തന്നെ വിരമിക്കണം; റിക്വല്‍മെയുടെ അഭ്യര്‍ത്ഥന
പ്യാനിച്ചിനേയും ബാഴ്‌സ ഒഴിവാക്കി; തന്നോട് അനാദരവ് കാണിച്ചെന്ന് ബോസ്‌നിയന്‍ താരം
ഫിഫ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ വരട്ടെ; നിര്‍ദേശവുമായി ആർസൻ വെംഗർ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!