സൂപ്പര്‍ കോച്ചും താരവും; കേരള മുന്‍ ഫുട്ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

Published : Jun 12, 2024, 09:03 AM ISTUpdated : Jun 12, 2024, 12:08 PM IST
സൂപ്പര്‍ കോച്ചും താരവും; കേരള മുന്‍ ഫുട്ബോളര്‍ ടി കെ ചാത്തുണ്ണി അന്തരിച്ചു

Synopsis

കേരളത്തിന്‍റെ മുന്‍ താരവും പരിശീലകനുമായിരുന്നു, ക്ലബ് തലത്തില്‍ സൂപ്പര്‍ ടീമുകളെയും പരിശീലിപ്പിച്ചു

കൊച്ചി: കേരള മുന്‍ ഫുട്ബോൾ താരവും രാജ്യത്തെ ഇതിഹാസ പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു. ഇന്ന് രാവിലെ 7.45നായിരുന്നു അന്ത്യം. കറുകുറ്റി അഡ്ലക്സ് അപ്പോളോ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ക്യാൻസർ ബാധിതനായി അദേഹം ചികിത്സയിലായിരുന്നു. ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് ടി കെ ചാത്തുണ്ണിയുടെ മരണം സംഭവിച്ചത്. 

ഹൈസ്കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലറിയാതെ ടീമില്‍ ചേരാന്‍ പോയി പിൽക്കാലത്ത് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും മികച്ച കളിക്കാരനായി പേരും പെരുമയും നേടിയ താരമാണ് ടി കെ ചാത്തുണ്ണി. ഇന്ന് 12 മുതൽ 1 മണി വരെ ചാലക്കുടി നഗരസഭയിൽ അദേഹത്തിന്‍റെ പൊതുദർശനം നടക്കും. തുടർന്ന് മൃതദേഹം ചാലക്കുടിയിലെ വീട്ടിലെത്തിക്കും. ടി കെ ചാത്തുണ്ണിയുടെ സംസ്‌കാരം നാളെ 10ന് വടൂക്കര ശ്മശാനത്തിൽ നടക്കും. 

ഇന്ത്യന്‍ ഫുട്ബോളിന്‍റെയും കേരള ഫുട്ബോളിന്‍റേയും ചരിത്രത്തിലെ ഇതിഹാസ അധ്യായമാണ് ടി കെ ചാത്തുണ്ണി എന്ന പേര്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകനായിരുന്നു അദേഹം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചു. കളിക്കാരനായി ഒന്നര പതിറ്റാണ്ട് നീണ്ട കരിയര്‍ അദേഹത്തിനുണ്ടായിരുന്നു. വിരമിച്ച ശേഷം രാജ്യത്തെ ഏറ്റവും പ്രമുഖ പരിശീലകരില്‍ ഒരാളായി പേരെടുത്തു. എഫ്‌സി കൊച്ചിന്‍, ഡെംപോ എസ്‌സി, സാല്‍ഗോക്കര്‍ എഫ്‌സി, മോഹന്‍ ബഗാന്‍ എഫ്‌സി, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ചിരാഗ് യുണൈറ്റഡ് ക്ലബ്, ജോസ്‌കോ എഫ്‌സി തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. കേരള പൊലീസ് ഫുട്ബോള്‍ ടീമിനെയും പരിശീലിപ്പിച്ചു. 

ഐ എം വിജയന്‍, ബ്രൂണോ കുട്ടീഞ്ഞോ, ജോപോള്‍ അഞ്ചേരി, സി വി പാപ്പച്ചന്‍ അടക്കമുള്ള ശിഷ്യന്‍മാരുടെ വലിയ നിരയുണ്ട് ടി കെ ചാത്തുണ്ണിക്ക്.    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'എന്‍റെ രക്തവും ജീവനും നൽകി പൊരുതി, ഇനിവയ്യ'; ബ്രസീല്‍ ആരാധകരെ നിരാശയിലാഴ്ത്തി വിരമിക്കല്‍ തീരുമാനം ആവര്‍ത്തിച്ച് നെയ്മർ
റയൽ മാഡ്രിഡ് വാതിൽ കൊട്ടിയടച്ചു, ലോകകപ്പ് ഫൈനലിൽ 'വില്ലനായതിന്' പിന്നാലെ ട്രാൻസ്ഫർ വിപണിയിൽ വഴിമുട്ടി എൻസോ ഫെർണാണ്ടസ്