
മാഡ്രിഡ്: സ്‌പാനിഷ് ക്ലബായ റയൽ മാഡ്രിഡ് ഒഴിവാക്കും എന്നുറപ്പായതോടെ ഗാരെത് ബെയ്ൽനായി ചൈനീസ് ക്ലബുകൾ രംഗത്തെത്തി. ജിയാംഗ്സു സൂനിംഗ്, ഷാംഗ്ഹായ് ഷെൻഹുവ എന്നീ ക്ലബുകളാണ് ബെയ്ൽനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പ്രീ സീസൺ മത്സരത്തിൽ യുവതാരങ്ങളെ കളിപ്പിച്ചിട്ടും സിദാൻ ബെയ്ൽന് അവസരം നൽകിയിരുന്നില്ല. ഉടൻ ടീം വിടുമെന്ന് ബെയ്ൽ പരസ്യമായി പറയുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ചൈനീസ് ക്ലബുകൾ രംഗത്തെത്തിയിരിക്കുന്നത്. റയലിൽ 17 ദശലക്ഷം യൂറോയാണ് ബെയ്ൽന്റെ വാർഷിക പ്രതിഫലം. ഇതിനേക്കാൾ ഉയർന്ന തുകയാണ് ഷാംഗ്ഹായ് ഓഫർ ചെയ്തിരിക്കുന്നത്. എന്നാൽ പഴയ ക്ലബായ ടോട്ടനത്തിലേക്ക് മടങ്ങാനാണ് ബെയ്ൽ ആഗ്രഹിക്കുന്നത്. ടോട്ടനം ഇതുവരെ ബെയ്ൽനെ സ്വീകരിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!