ഷെയ്ഖ് കമാല്‍ ഇന്റര്‍ നാഷണല്‍ കപ്പില്‍ ഗോകുലത്തിന് ഇന്ന് സെമി പോരാട്ടം

Published : Oct 28, 2019, 11:45 AM IST
ഷെയ്ഖ് കമാല്‍ ഇന്റര്‍ നാഷണല്‍ കപ്പില്‍ ഗോകുലത്തിന് ഇന്ന് സെമി പോരാട്ടം

Synopsis

ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍ നാഷണല്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഗോകുലം കേരള ഇന്നിറങ്ങും. സെമിഫൈനലില്‍ ചിറ്റഗോംങ് അബഹാനിയാണ് ഗോകുലത്തിന്റെ എതിരാളികള്‍.

ചിറ്റഗോംങ്: ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍ നാഷണല്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഗോകുലം കേരള ഇന്നിറങ്ങും. സെമിഫൈനലില്‍ ചിറ്റഗോംങ് അബഹാനിയാണ് ഗോകുലത്തിന്റെ എതിരാളികള്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ബഷുന്ധര കിംഗ്‌സിനെയും ഐ ലീഗ് ചാന്പ്യന്‍മാരായ ചെന്നൈ സിറ്റിയെയും തോല്‍പിച്ചാണ് ഗോകുലം സെമിയിലെത്തിയത്. രണ്ടാം സെമിയില്‍ മോഹന്‍ ബഗാന്‍ മലേഷ്യന്‍ ക്ലബ് തെരംഗാനു എഫ് സിയെ നേരിടും. വ്യാഴാഴ്ചയാണ് ഫൈനല്‍.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും ഗോകുലം എഫ്‌സി ജയിച്ചിരുന്നു. ബംഗ്ലാദേശ് ലീഗ് ചാംപ്യന്മാരായ ബഷുന്ധര കിംഗ്സ്, ഐ ലീഗ് ചാംപ്യന്മാരായ ചെന്നൈ എഫ്‌സി എന്നിവരെയാണ് ഗോകുലം തോല്‍പ്പിച്ചത്. മലേഷ്യന്‍ ക്ലബായ ടെരെന്‍ഗാനു എഫ്‌സിയുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. നാളെ നടക്കുന്ന മറ്റൊരു സെമിയില്‍ മോഹന്‍ ബഗാന്‍, ടെരെന്‍ഗാനു എഫ്‌സിയെ നേരിടും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൊമ്പന്മാർ റെഡി, മഞ്ഞപ്പടയെ ഇനി ബികാഷ് നയിക്കും; പുതിയ സീസണുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു
കേരളാ ബ്ലാസ്റ്റേഴ്സിന് ആശ്വാസം, കലൂർ സ്റ്റേഡിയം വാടകയിൽ വമ്പന്‍ ഇളവ് പ്രഖ്യാപിച്ച് ജിസിഡിഎ