തരംതാഴ്ത്തല്‍ മേഖലയില്‍ നിന്ന് രക്ഷപ്പെട്ട് ഗോകുലം കേരള എഫ്‌സി

By Web TeamFirst Published Mar 4, 2019, 11:07 AM IST
Highlights

നെരോക്ക എഫ്‌സിയെ തോല്‍പ്പിച്ചതോടെ ഗോകുലം കേരള എഫ്‌സി ഐ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി. ഇതോടെ സൂപ്പര്‍ കപ്പ് പ്ലേ ഓഫ് കളിക്കാനുള്ള യോഗ്യതയും ഗോകുലം നേടി. 19 മത്സരങ്ങളില്‍ 17 പോയിന്റുമായി പത്താം സ്ഥാനത്താണ് ഗോകുലം.

കോഴിക്കോട്: നെരോക്ക എഫ്‌സിയെ തോല്‍പ്പിച്ചതോടെ ഗോകുലം കേരള എഫ്‌സി ഐ ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി ഒഴിവാക്കി. ഇതോടെ സൂപ്പര്‍ കപ്പ് പ്ലേ ഓഫ് കളിക്കാനുള്ള യോഗ്യതയും ഗോകുലം നേടി. 19 മത്സരങ്ങളില്‍ 17 പോയിന്റുമായി പത്താം സ്ഥാനത്താണ് ഗോകുലം. മൂന്ന് വിജയം എട്ട് വീതം സമനിലയും തോല്‍വിയുമാണ് ടീമിനുള്ളത്.

സീസണില്‍ കളിച്ച മിക്കകളികളിലും മുന്നിട്ടു നിന്ന ശേഷമാണ് ടീം തോല്‍ വഴങ്ങിയത്. ഐസ്വളുമായി 83 മിനിട്ട് മുന്നിട്ട് നിന്ന ശേഷം മൂന്ന് ഗോള്‍ വഴങ്ങിയാണ് തോറ്റത്. അഞ്ചാം സ്ഥാനക്കാരായ നെരോക്കോയെ കീഴ്‌പ്പെടുത്തിയതിലൂടെ ടീം ആത്മ വിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. 

അവസാന മത്സരം ഈ മാസം ഒന്‍പതിന് ഈസ്റ്റ് ബംഗാളുമായിട്ടാണ്. കഴിഞ്ഞ സീസണില്‍ അവരെ ഹോംമാച്ചില്‍ അവരെ തോല്‍പ്പിക്കാന്‍ ഗോകുലത്തിന് സാധിച്ചിരുന്നു. അത് ആവര്‍ത്തിക്കാനാവുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

click me!