മുന്‍ ക്ലബിനെതിരെ ഉബൈദ് ഹീറോയായി; ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഗോകുലം ഡ്യൂറന്റ് കപ്പ് ഫൈനലില്‍

Published : Aug 21, 2019, 06:30 PM ISTUpdated : Aug 21, 2019, 06:41 PM IST
മുന്‍ ക്ലബിനെതിരെ ഉബൈദ് ഹീറോയായി; ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഗോകുലം ഡ്യൂറന്റ് കപ്പ് ഫൈനലില്‍

Synopsis

ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഗോകുലം ഫൈനലില്‍ ഇടം നേടിയത്.

കൊല്‍ക്കത്ത: ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തന്‍ വമ്പന്മാരായ ഈസ്റ്റ് ബംംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഗോകുലം ഫൈനലില്‍ ഇടം നേടിയത്. നിശ്ചിത സമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 2-3ന് ഗോകുലം വിജയം സ്വന്തമാക്കി.

മുന്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ സി കെ ഉബൈദിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഗോകുലത്തിന് കിരീടം സമ്മാനിച്ചത്. ഈസ്റ്റ് ബംഗാളിന്റെ ഇപ്പോഴത്തെ ഗോള്‍ കീപ്പറും മലയാളി തന്നെ. കാസര്‍ഗോഡുകാരന്‍ കെ മിര്‍ഷാദാണ് വല കാത്തത്. എന്നാല്‍ ഭാഗ്യം ഉബൈദിനൊപ്പം നിന്നു. ഈസ്റ്റ് ബംഗാളിന്റെ രണ്ട് കിക്കുകളാണ് കണ്ണൂരുകാരന്‍ തടുത്തിട്ടത്. ആദ്യ രണ്ട് കിക്കും ഗോളാക്കിയപ്പോള്‍. ഈസ്റ്റ് ബംഗാളിന് ഒന്നാണ് ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞത്. 

ഈസ്റ്റ് ബംഗാള്‍ അവസാന കിക്കെടുക്കാന്‍ വരുമ്പോള്‍ ഗോകുലം 2-3ന് മുന്നിലായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ അവസാന രക്ഷപ്പെടുത്തി ഉബൈദ് ഗോകുലത്തെ ഫൈനലിലേക്ക് നയിച്ചു. മൂന്ന് കിക്കുകള്‍ ഗോകുലം ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ഈസ്റ്റ് ബംഗാളിന് രണ്ടെണ്ണം മാത്രമാണ് ഗോള്‍വര കടത്താനായത്. നേരത്തെ സമദ് മാലിക്കിന്റെ ഗോളില്‍ ഈസ്റ്റ് ബംഗാളാണ് ലീഡെടുത്തത്. 19ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോള്‍. എന്നാല്‍ മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് മാര്‍കസ് ജോസഫ് പെനാല്‍റ്റിയിലൂടെ ഗോകുലത്തെ ഒപ്പമെത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത