I League : ഐ ലീഗിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം; ഗോകുലം കേരള എഫ്‌സി ഇന്ന് ചര്‍ച്ചിലിനെതിരെ

Published : Dec 26, 2021, 12:54 PM IST
I League : ഐ ലീഗിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം; ഗോകുലം കേരള എഫ്‌സി ഇന്ന് ചര്‍ച്ചിലിനെതിരെ

Synopsis

നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി (Gokulam Kerala FC)  ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ (Churchill Brothers) നേരിടും. കൊല്‍ക്കത്തയില്‍ വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക.

കൊല്‍ക്കത്ത: ഐ ലീഗ് (I League) ഫുട്‌ബോളിന് ഇന്ന് തുടക്കമാവും. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി (Gokulam Kerala FC)  ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ (Churchill Brothers) നേരിടും. കൊല്‍ക്കത്തയില്‍ വൈകിട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ആരോസ്, ട്രാവുവിനെ നേരിടും.

കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ ചര്‍ച്ചിലിനെ മറികടന്നായിരുന്നു ഗോകുലം തങ്ങളുടെ ആദ്യ ഐ-ലീഗ് കിരീടം നേടിയത്. ഇത്തവണയും കിരീടത്തിന് ഫേവറിറ്റുകള്‍ ആണ് ഈ രണ്ടു ടീമുകളും. ഇറ്റാലിയന്‍ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനീസ് നയിക്കുന്ന ഗോകുലത്തിന് കിരീടം നേടിയ ടീമില്‍ നിന്ന് ഒരുപാട് താരങ്ങളെ നഷ്ടമായിട്ടുണ്ട്. എങ്കിലും  ഗോകുലം ഇത്തവണയും പ്രതീക്ഷയിലാണ്. 

നീളമുള്ള പ്രീസീസണും ഗോകുലത്തിന് ഗുണം ചെയ്‌തേക്കും. അമീനൗ ബൗബ, റഹീം ഒസുമാനു എന്നീ പുതിയ വിദേശ താരങ്ങളുടെ പ്രകടനം ഗോകുലത്തിന് ഈ സീസണില്‍ നിര്‍ണായകമാകും. ഹെഡ് കോച്ച് പെട്രെ ഗിഗിയുവിന് കീഴില്‍ ആണ് ചര്‍ച്ചില്‍ ഇത്തവണ ഇറങ്ങുന്നത്. 2018/19 സീസണില്‍ ചര്‍ച്ചിലിനെ നാലാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഗിഗിയുവിന് ആയിരുന്നു. പരിശീലകന്റെ തിരിച്ചുവരവ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

2.30ന് ഇന്ത്യന്‍ ആരോസും ട്രാവുവും തമ്മിലും. വൈകിട്ട് 7.30ന് രാജസ്ഥാന്‍ യുണൈറ്റഡ്, പഞ്ചാബ് എഫ് സിയെ നേരിടും.

PREV
click me!

Recommended Stories

ചാമ്പ്യന്‍സ് ലീഗ്: ലിവര്‍പൂള്‍ ഇന്ന് ഇന്റര്‍ മിലാനെതിരെ, ശ്രദ്ധാകേന്ദ്രമായി സലാ
കോച്ചുമായി ഉടക്കി, 3 കളികളില്‍ ബെഞ്ചിലിരുത്തി പ്രതികാരം, ഒടുവില്‍ ലിവർപൂൾ വിടാനൊരുങ്ങി മുഹമ്മദ് സലാ