ഐഎസ്എല്ലില്‍ ഇന്ന് രണ്ടാം സെമി; ഹൈദരാബാദ് എഫ്‌സി, എടികെ മോഹന്‍ ബഗാനെതിരെ

Published : Mar 09, 2023, 02:56 PM IST
ഐഎസ്എല്ലില്‍ ഇന്ന് രണ്ടാം സെമി; ഹൈദരാബാദ് എഫ്‌സി, എടികെ മോഹന്‍ ബഗാനെതിരെ

Synopsis

പത്ത് ഗോള്‍ നേടിയ ബാര്‍ത്തലോമിയോ ഒഗ്ബചേയുടെ ബൂട്ടുകളിലാണ് ഇത്തവണയും ഹൈദരാബാദിന്റെ പ്രതീക്ഷ. 34 പോയിന്റുമായി മൂന്നാം സ്ഥാനത്തായ എടികെ ബഗാന്‍ പ്ലേ ഓഫില്‍ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് അവസാന നാലില്‍ എത്തിയത്.

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് എടി കെ മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഹോംഗ്രൗണ്ടിന്റെ ആനൂകൂല്യം മുതലെടുത്ത് ആദ്യപാദത്തില്‍ തന്നെ മുന്നിലെത്തുകയാണ് ഹൈദരാബാദിന്റെ ലക്ഷ്യം. 20 കളിയില്‍ 13 ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമടക്കം 42 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനക്കാരായാണ് ഹൈദരാബാദ് സെമിയുറപ്പിച്ചത്. 

പത്ത് ഗോള്‍ നേടിയ ബാര്‍ത്തലോമിയോ ഒഗ്ബചേയുടെ ബൂട്ടുകളിലാണ് ഇത്തവണയും ഹൈദരാബാദിന്റെ പ്രതീക്ഷ. 34 പോയിന്റുമായി മൂന്നാം സ്ഥാനത്തായ എടികെ ബഗാന്‍ പ്ലേ ഓഫില്‍ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് അവസാന നാലില്‍ എത്തിയത്. എടികെയുടെ ടോപ് സ്‌കോററായ ദിമിത്രി പെട്രറ്റോസും പത്തുഗോള്‍ നേടിയിട്ടുണ്ട്. ഈ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഹോം ഗ്രൗണ്ടില്‍ ജയിച്ചു. എടികെ ബഗാനും ഹൈഹദാരാബാദും ആകെ ഏറ്റുമുട്ടിയത് എട്ട് കളിയില്‍. മൂന്നില്‍ എടികെ ബഗാനും രണ്ടില്‍ ഹൈദരാബാദും ജയിച്ചു. മൂന്ന് കളി സമനിലയില്‍. ഇരുടീമും നേടിയത് പത്തുഗോള്‍ വീതവും.

ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ ബംഗളൂരു എഫ്‌സി, മുംബൈ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. എവേ ഗ്രൗണ്ടില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ പിന്‍ബലത്തില്‍ എതിരില്ലാത്ത ഒരു ഗോൡനായിരുന്നു ബംഗളൂരുവിന്റെ ജയം. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയില്‍ ബംഗളൂരുവിന് നിര്‍ണായ ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഹെഡറിലൂടെ ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്റേതായിരുന്നു അസിസ്റ്റ്. സീസണില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ പത്താം വിജയമാണിത്. ഞായറാഴ്ചയാണ് (മാര്‍ച്ച് 12) ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാംപാദ മത്സരം.

'എല്ലാം ഗ്രൗണ്ടില്‍ തീരണമായിരുന്നു'; വിദ്വേഷികള്‍ക്കെതിരെ ഛേത്രിയുടെ ഭാര്യ സോനത്തിന്റെ വൈകാരിക കുറിപ്പ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത
1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!