
കോഴിക്കോട്: ഐ ലീഗിൽ ഇന്ന് ഗോകുലം എഫ്‌സി-മിനർവ പഞ്ചാബ് പോരാട്ടം. രാത്രി ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം.
പോയിന്‍റ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള പഞ്ചാബിനെ തറപറ്റിക്കുക ഗോകുലത്തിന് കനത്ത വെല്ലുവിളിയാകും. ഹോം ഗ്രൗണ്ടിൽ ഗോകുലത്തിനെ വീഴ്‌ത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം കോഴിക്കോട്ടെത്തിയിരിക്കുന്നത്. സ്വന്തം മണ്ണിൽ പഞ്ചാബിന് മറുപടി നൽകാം എന്ന പ്രതീക്ഷയിലാണ് ഗോകുലം. കഴിഞ്ഞ കളിയിൽ നെരോക്ക എഫ്‌സിയോട് തോറ്റ് ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലത്തിന് ഈ കളി നിർണായകമാണ്
വനിതാ ടീമിന് ആദരമൊരുക്കും
ഇന്ത്യൻ വനിതാ ലീഗ് ചാമ്പ്യൻമാരായ ഗോകുലം ടീം അംഗങ്ങള്‍ സഹ താരങ്ങൾക്ക് പിന്തുണയുമായി സ്റ്റേഡിയത്തിൽ എത്തും. വനിതാ ടീമിന് മത്സരത്തില്‍ സ്വീകരണം നല്‍കും. മാർച്ച് മൂന്നിന് ഈ ബംഗാളുമായാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!