ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളികള്‍

By Web TeamFirst Published May 19, 2021, 6:00 PM IST
Highlights

മൂന്ന് മത്സരങ്ങൾക്കായാണ് ടീം ദോഹയിലേക്ക് തിരിക്കുന്നത്. ജൂൺ മൂന്ന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ദില്ലി: ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി 28 അംഗ ഇന്ത്യൻ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഇഗോർ സ്റ്റിമാക്. സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരാണ് ടീമിലെ മലയാളി സാന്നിധ്യം. കൊവിഡ് മുക്തനായ സുനിൽ ഛേത്രി ടീമിൽ തിരിച്ചെത്തി. 

മൂന്ന് മത്സരങ്ങൾക്കായാണ് ടീം ദോഹയിലേക്ക് തിരിക്കുന്നത്. ജൂൺ മൂന്നിന് കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ ഏഴിന് ബംഗ്ലാദേശിനോടും 15ന് അഫ്ഗാനിസ്ഥാനോടും ഇന്ത്യ ഏറ്റുമുട്ടും. 

ഗോള്‍കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമരീന്ദര്‍ സിംഗ്, ധീരജ് സിംഗ്.

ഡിഫന്‍റര്‍മാര്‍: പ്രീതം കോട്ടാല്‍, രാഹുല്‍ ഭേക്കേ, നരേന്ദര്‍ ഗേലോട്ട്, ചിംഗ്ലെന്‍സാന സിംഗ്, സന്ദേശ് ജിംഗാന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാശിഷ് ബോസ്. 

മിഡ്‌ഫീല്‍ഡേഴ്‌സ്: ഉദാന്ത സിംഗ്, ബ്രാണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, റൗളിന്‍ ബോര്‍ജസ്, ഗ്ലാന്‍ മാര്‍ട്ടിനസ്, അനിരുദ്ധ് താപ്പ, പ്രണോയ് ഹാല്‍ഡര്‍, സുരേഷ് സിംഗ്, അപുയ, സഹല്‍ അബ്‌ദുള്‍ സമദ്, യാസിര്‍ എംഡി, ലാലിയന്‍സ്വാല ചാങ്‌തേ, ബിപിന്‍ സിംഗ്, ആഷിഖ് കുരുണിയന്‍. 

ഫോര്‍വേഡുകള്‍: മന്‍വീര്‍ സിംഗ്, സുനില്‍ ഛേത്രി, ഇഷാന്‍ പണ്ഡിത

സ്‌പാനിഷ് ലീ​ഗിൽ തുടർച്ചയായ അഞ്ചാം തവണയും സുവർണപാദുകം ഉറപ്പിച്ച് മെസ്സി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!