ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

Published : Oct 24, 2019, 08:09 PM IST
ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി

Synopsis

റാങ്കിംഗില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാമതും തുടരുന്നു.

സൂറിച്ച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. രണ്ട് സ്ഥാനം താഴോട്ടിറങ്ങിയ ഇന്ത്യ പുതിയ റാങ്കിംഗില്‍ 106-ാം സ്ഥാനത്താണ്. റാങ്കിംഗില്‍ 187-ാം സ്ഥാനത്തുള്ള ബംഗ്ലാദേശിനോട് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയെ സമനിലയില്‍ തളച്ച ബംഗ്ലാദേശാകട്ടെ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 184-ാം സ്ഥാനത്തേക്ക് കയറി.

റാങ്കിംഗില്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഫ്രാന്‍സ് രണ്ടാം സ്ഥാനത്തും ബ്രസീല്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് നാലാമതും തുടരുന്നു. യുറുഗ്വേ ഒരു സ്ഥാനം ഉയര്‍ന്ന് അഞ്ചാമതെത്തിയപ്പോള്‍ ക്രൊയേഷ്യ(7), അര്‍ജന്റീന(9) എന്നിവരും ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പോര്‍ച്ചുഗല്‍ ആറാം സ്ഥാനത്തും സ്പെയിന്‍ എട്ടാം സ്ഥാനത്തും കൊളംബിയ പത്താം സ്ഥാനത്തുമാണ്.

മൂന്ന് സ്ഥാനങ്ങള്‍ വീതം മെച്ചപ്പെടുത്തിയ യുക്രൈന്‍(22), ജപ്പാന്‍(28), നാല് സ്ഥാനം മെച്ചപ്പെടുത്തിയ തുര്‍ക്കി(32), അഞ്ച് സ്ഥാനം ഉയര്‍ന്ന റഷ്യ(37) എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് പ്രധാന ടീമുകള്‍. മുന്‍ ലോക ചാമ്പ്യന്‍മാരായ ഇറ്റലി(15), ജര്‍മനി(16) എന്നിവര്‍ക്ക് സ്ഥാനമാറ്റമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
2026 ലോകകപ്പ്: ഇറാന്‍ അമേരിക്കയില്‍ കളിക്കും, ഇന്‍ഫാന്റിനോ സ്ഥിരീകരിച്ചു, ട്രംപ് സമ്മതിച്ചു