വീണു, പെനാല്‍റ്റിക്ക് വേണ്ടി കരഞ്ഞില്ല; വീണിടത്ത് നിന്നെഴുന്നേറ്റൊരു തകര്‍പ്പന്‍ ഗോള്‍- മെസിയെ വാഴ്ത്തി ചേത്രി

By Web TeamFirst Published Aug 9, 2020, 11:16 AM IST
Highlights

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ മെസിയുടോ ഗോളിന്റെ മഹത്വത്തെ പുകഴ്ത്തി. ''മെസി... ഒന്നും പറയാനില്ല...'' എന്ന അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു ഛേത്രിയുടെ ട്വീറ്റ്.
 

ബാഴ്‌സോലണ: നാപോളിയെ തകര്‍ത്താണ് ബാഴ്‌സലോണ യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിനെത്തുന്നത്. ക്യാംപ് നൂവില്‍ നടന്ന പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ 3-1ന്റെ ജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. ഇരുപാദങ്ങളിലുമായി 4-2നായിരുന്നു ബാഴ്‌സയുടെ ജയം. ലിയോണല്‍ മെസി, ഡി യോങ് എന്നിവരുടെ പ്രകടനമാണ് നാപോളിക്കെതിരെ നിര്‍ണായകമായത്. 

ഇതില്‍ ഒരു ഗോള്‍ മെസിയുടെ വകയായിരുന്നു. അതാവട്ടെ ഒരു ഗംഭീര ഗോളും. നാപോളി ബോക്‌സില്‍ മൂന്ന് പ്രതിരോധ താരങ്ങളെ മറികടക്കുന്നതിനിടെ താരത്തിന്റെ നില തെറ്റി. എന്നാല്‍ വീണിടത്തുനിന്ന് എഴുന്നേറ്റ മെസി രണ്ട് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ നിറയൊഴിച്ചു. അതും ഏറെക്കുറെ അസാധ്യമായ ഒരു കോണില്‍ നിന്ന്. ഷോട്ടിനിടെ ഒരിക്കല്‍കൂടി താരത്തിന്റെ ബാലന്‍സ് തെറ്റിയെങ്കിലും പന്ത് ഓസ്പിനയെ മറികടന്ന് ഗോള്‍വര കടന്നു. വീഡിയോ കാണാം...

Lionel Messi Chumbawambas his way past 5 defenders. Gets knocked down. But gets up again. Sings the songs that remind him of the best times 🙌 🐐 pic.twitter.com/57SXIwmac4

— roger bennett (@rogbennett)

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ളവര്‍ മെസിയുടോ ഗോളിന്റെ മഹത്വത്തെ പുകഴ്ത്തി. ''മെസി... ഒന്നും പറയാനില്ല...'' എന്ന അര്‍ത്ഥം വരുന്ന രീതിയിലായിരുന്നു ഛേത്രിയുടെ ട്വീറ്റ്.

Messi 🙏🙏🙏

— Sunil Chhetri (@chetrisunil11)
click me!