ബഹ്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു, വി പി സുഹൈര്‍ ടീമില്‍

Published : Mar 21, 2022, 06:02 PM IST
ബഹ്റിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു, വി പി സുഹൈര്‍ ടീമില്‍

Synopsis

മലയാളി താരം വി പി സുഹൈറും 25 അംഗ ടീമിലുണ്ട്. ഡാനിഷ് ഫാറൂഖ്, അന്‍വര്‍ അലി, റോഷന്‍ സിംഗ്, അനികേത് യാദവ് എന്നിവരാണ് 25 അംഗ ടീമിലെ പുതുമുഖങ്ങള്‍. ഐഎസ്എല്ലിനിടെ പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജീക്സണ്‍ സിംഗും ടീമിലുണ്ട്.

ദില്ലി: ഈ മാസം ബഹ്റിനെതിരെ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ(Indian Football Team) പ്രഖ്യാപിച്ചു. ഐഎസ്എല്‍(ISL 2021-22) സീസണ്‍ അവസാനിച്ചതിന് തൊട്ടടുത്ത ദിവസമണ് കോച്ച് ഇഗോര്‍ സ്റ്റിമാക്ക്(Igor Stimac) 25 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഴ് പുതുമുഖങ്ങള്‍ അടങ്ങുന്നതാണ് ടീം. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പറായിരുന്ന പ്രഭ്‌സുഖന്‍ ഗില്‍, പ്രതിരോധനിരയിലെ ഹോര്‍മിപാം എന്നിവര്‍ ടീമിലിടം നേടി.

ഇവര്‍ക്ക് പുറമെ മലയാളി താരം വി പി സുഹൈറും 25 അംഗ ടീമിലുണ്ട്. ഡാനിഷ് ഫാറൂഖ്, അന്‍വര്‍ അലി, റോഷന്‍ സിംഗ്, അനികേത് യാദവ് എന്നിവരാണ് 25 അംഗ ടീമിലെ പുതുമുഖങ്ങള്‍. ഐഎസ്എല്ലിനിടെ പരിക്കേറ്റ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ടീമിലേക്ക് പരിഗണിച്ചില്ല. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ജീക്സണ്‍ സിംഗും ടീമിലുണ്ട്.

ബുധനാഴ്ചയാണ് ബഹ്റിനുമായി ഇന്ത്യ ആദ്യ സൗഹൃ മത്സരം കളിക്കുന്നത്. 26ന്  രണ്ടാം മത്സരം കളിക്കും. ബഹ്റിനിലെ മനാമയിലാണ് മത്സരങ്ങള്‍ നടക്കുക. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ള രാജ്യങ്ങളാണ് ബഹ്റിന്‍. ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104-ാം സ്ഥാനത്തും ബഹ്റിന്‍ 91-ാം സ്ഥാനത്തുമാണ്. ബഹ്റിനെ തോല്‍പ്പിച്ചാല്‍ ഈ മാസം അവസാനം ഇറങ്ങുന്ന ഫിഫ റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം നടത്താനായേക്കും.

ജൂണില്‍ നടക്കുന്ന എഎഫ്‌സി കപ്പ് ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ തയാറെടുപ്പിന്‍റെ ഭാഗമായി കൂടിയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. 2023ല്‍ ചൈനയിലെ മെയിന്‍ലാന്‍ഡില്‍ നടക്കുന്ന ഏഷ്യാ കപ്പിന് യോഗ്യത നേടുക എന്നാതാണ് ഇന്ത്യന്‍ ടീമിന് മുന്നിലെ പുതിയ ദൗത്യം.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Prabhsukhan Gill

Defenders: Pritam Kotal, Seriton Fernandes, Rahul Bheke, Hormipam Ruivah, Sandesh Jhingan, Anwar Ali, Chinglensana Singh, Subhasish Bose, Akash Mishra, Roshan Singh

Midfielders: Bipin Singh, Anirudh Thapa, Pronay Halder, Jeakson Singh, Brandon Fernandes, VP Suhair, Danish Farooq, Yasir Mohammad, Aniket Jadhav

Forwards: Manvir Singh, Liston Colaco, Rahim Ali

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച