
ബെര്‍ലിന്‍: യുവേഫ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍. ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാന്‍ ജര്‍മനിയുടെ ബയേര്‍ ലെവര്‍കൂസനേയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡാനിഷ് ക്ലബ് കോപ്പന്‍ഹേഗനേയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് രണ്ട് മത്സരങ്ങളും. സീരി എയില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഇന്റര്‍ മിലാന്‍. അവസാന മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ററിന്റേത്. സ്പാനിഷ്് ക്ലബ് ഗെറ്റാഫയെ തോല്‍പ്പിച്ചാണ് ഇന്ററെത്തുന്നത്. ലെവര്‍കൂസനാവട്ടെ റേഞ്ചേഴ്‌സിനെ മറികടന്നു.
പ്രീക്വാര്‍ട്ടറില്‍ സ്പാനിഷ് ടീമായ ഗെറ്റഫെ ആയിരുന്നു ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചത്. റേഞ്ചേഴ്‌സിനെ തോല്‍പ്പിച്ചാണ് ലെവര്‍കൂസന്‍ ക്വാര്‍ട്ടറില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ കോപ്പന്‍ഹേഗനെതിരെ മുഴുവന്‍ ടീമിനേയും ഇറക്കിയേക്കും. പ്രീക്വാര്‍ട്ടറില്‍ ലാസ്‌ക്കിനെതിരായ മത്സരത്തില്‍ നിരവധി താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. പോള്‍ പോഗ്ബ, ബ്രൂണോ, റാഷ്‌ഫോര്‍ഡ്, മാര്‍ഷ്യല്‍, മാറ്റിച് എന്നിവരൊക്കെ ആദ്യ ഇലവനില്‍ മടങ്ങിയെത്തിയേക്കും. സെര്‍ജിയോ റോമേറൊയ്ക്ക് തന്നെയായിരിക്കും ഗോള്‍ കീപ്പറുടെ ചുമതല.
തുര്‍ക്കി ക്ലബായ ഇസ്താംബൂല്‍ ബസക്‌സിയറിനെ തോല്‍പ്പിച്ചാണ് കോപ്പന്‍ഹേഗനെത്തുന്നത്. ബുധനാഴ്ച നടക്കുന്ന മറ്റു മത്സരങ്ങളില്‍ ഷക്തര്‍ ഡൊണെസ്‌ക്ക് ബേസലിനേയും വോള്‍വ്‌സ് സ്പാനിഷ് ക്ലബ് സെവിയ്യയേയും നേരിടും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!