ഐഎസ്എല്‍: പ്ലേ ഓഫ് ഉറപ്പിക്കാൻ ബെംഗളൂരു എഫ്‌സി ഇന്നിറങ്ങുന്നു

By Web TeamFirst Published Feb 9, 2020, 10:27 AM IST
Highlights

പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ചെന്നൈയിന് ജയം അനിവാര്യമാണ്. 15 കളിയിൽ 28 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ബിഎഫ്‌സി.

ചെന്നൈ: ഐഎസ്എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്‌സി ഇന്നിറങ്ങുന്നു. മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയാണ് എതിരാളികൾ. വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈയിലാണ് മത്സരം. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ചെന്നൈയിന് ജയം അനിവാര്യമാണ്. 15 കളിയിൽ 28 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ബിഎഫ്‌സി. 14 കളിയിൽ 21 പോയിന്റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്തും. 

ഹോംഗ്രൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ ബിഎഫ്‌സി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. അന്നത്തെ തോൽവിക്ക് പകരംവീട്ടാനാണ് ചെന്നൈയിൻ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. അവസാന നാല് കളിയും ജയിച്ചാണ് ചെന്നൈയിൻ പോയിന്റ് പട്ടികയിൽ മുന്നേറ്റം നടത്തിയത്. വാൽസ്‌കിസ്, ക്രിവെല്ലാരോ എന്നിവരുടെ മികവാണ് ചെന്നൈയിന്റെ കരുത്ത്.

റോയ് കൃഷ്‌ണക്ക് ഹാട്രിക്; എടികെ പ്ലേ ഓഫില്‍

ഐഎസ്എല്ലിൽ പത്താം ജയത്തോടെ മുൻ ചാമ്പ്യൻമാരായ എടികെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കി. സ്‌ട്രൈക്കർ റോയ് കൃഷ്ണയുടെ ഹാട്രിക് കരുത്തിൽ എടികെ ഒന്നിനെതിരെ മൂന്ന് ഗോളിന് ഒഡീഷയെ തോൽപിച്ചു. ജയത്തോടെ ഗോവയെ മറികടന്ന് എടികെ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി. 49, 60, 63 മിനിറ്റുകളിലായിരുന്നു റോയ് കൃഷ്ണയുടെ ഹാട്രിക് ഗോളുകൾ. മാനുവേൽ ഓൻവുവാണ് ഒഡീഷയുടെ ആശ്വാസഗോൾ നേടിയത്. 

click me!