ഐഎസ്എല്‍: ഇന്ന് ഹൈദരാബാദ്- ജംഷെഡ്‌പൂര്‍ പോരാട്ടം

By Web TeamFirst Published Feb 13, 2020, 2:40 PM IST
Highlights

16 കളിയിൽ ആറ് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ലീഗിൽ അവസാന സ്ഥാനത്താണ്.

ഹൈദരാബാദ്: ഐഎസ്‌എല്ലിൽ ഹൈദരാബാദ് എഫ്‌സി ഇന്ന് ജംഷെഡ്പൂർ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് ഹൈദരാബാദിലാണ് മത്സരം. 16 കളിയിൽ ആറ് പോയിന്റ് മാത്രമുള്ള ഹൈദരാബാദ് ലീഗിൽ അവസാന സ്ഥാനത്താണ്. 17 പോയിന്റുള്ള ജംഷെഡ്പൂർ ഏഴാം സ്ഥാനത്തും. ഇരുടീമിന്റെയും പ്ലേ ഓഫ് സാധ്യത നേരത്തേ അവസാനിച്ചിരുന്നു. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ജംഷെഡ്പൂർ ഒന്നിനെതിരെ മൂന്ന് ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ ഗോൾ വർഷവുമായി എഫ്‌സി ഗോവ വീണ്ടും പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തി. ഗോവ രണ്ടിനെതിരെ അഞ്ച് ഗോളിന് മുംബൈ
സിറ്റി എഫ്‌സിയെ തോൽപിച്ചു. ഫെറാൻ കോറാമിനോസ് ഗോവയ്‌ക്കായി രണ്ടുഗോൾ നേടി. ഹ്യൂഗോ ബൗമസും ജാക്കിചന്ദ് സിംഗുമാണ് മറ്റുഗോളുകൾ നേടിയത്. മുഹമ്മദ് റഫീഖിന്റെ സെൽഫ് ഗോൾ ഗോവയുടെ പട്ടികതികച്ചു. റൗളിംഗ് ബോർജസിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു മുംബൈയുടെ തോൽവി. ബിപിൻ സിംഗാണ് മുംബൈയുടെ രണ്ടാം ഗോൾ നേടിയത്. 

ഒന്നാംസ്ഥാനത്തുള്ള ഗോവയ്‌ക്ക് 17 മത്സരങ്ങളില്‍ 36 പോയിന്റാണുള്ളത്. 16 കളിയില്‍ 33 പോയിന്‍റുമായി എടികെ രണ്ടാമതും 29 പോയിന്‍റുമായി ബെംഗളൂരു എഫ്‌സി മൂന്നാമതും നില്‍ക്കുന്നു. 17 കളിയില്‍ 26 പോയിന്റുമായി നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ സിറ്റിക്ക് കാത്തിരിക്കണം.
 

click me!