Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; പരിക്ക് മാറി റുയിവാ ഹോർമിപാം തിരികെ ക്യാംപിൽ

Published : Feb 22, 2022, 07:22 PM ISTUpdated : Feb 22, 2022, 07:25 PM IST
Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; പരിക്ക് മാറി റുയിവാ ഹോർമിപാം തിരികെ ക്യാംപിൽ

Synopsis

ടീം ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഹോർമിപാം തിരിച്ചെത്തിയ കാര്യം അറിയിച്ചത്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters FC) ആശ്വാസ വാര്‍ത്ത. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ പ്രതിരോധ താരം റുയിവാ ഹോർമിപാം (Ruivah Hormipam) ക്യാംപിൽ തിരിച്ചെത്തി. മത്സരത്തിനിടെ ഗോളി പ്രഭ്‌സുഖാന്‍ ഗില്ലുമായി (Prabhsukhan Singh Gill) കൂട്ടിയിടിച്ച് തലയ്ക്കാണ് 21കാരനായ ഹോർമിപാമിന് പരിക്കേറ്റത്. പിന്നീട് ശസ്ത്രക്രിയ നടത്തിയ താരത്തിന് സീസൺ നഷ്‌ടമാകുമെന്നായിരുന്നു കരുതിയിരുന്നത്.

പരിശീലനം പൂർണതോതിൽ തുടങ്ങിയതിന് ശേഷമേ റുയിവാ ഹോർമിപാമിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമാകൂ. ടീം ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഹോർമിപാം തിരിച്ചെത്തിയ കാര്യം അറിയിച്ചത്.

നാളെ ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്ക്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നാളെ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. പോയിന്‍റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാണ് ഹൈദരാബാദ്. 17 മത്സരങ്ങളില്‍ 32 പോയിന്‍റാണ് ഹൈദരാബാദിനുള്ളത്. 16 കളികളില്‍ 27 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂര്‍ എഫ്‌സിക്കും എടികെ മോഹന്‍ ബഗാനും പിന്നിലായി നാലാമത് നില്‍ക്കുന്നു. 

ലീഗിലെ അവസാന മത്സരത്തില്‍ എടികെയോട് ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് തുല്യതയില്‍ പിരിയുകയായിരുന്നു. ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച മത്സരത്തില്‍ രണ്ടാംപകുതിയില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറിടൈമിന്‍റെ അവസാന മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയുമായിരുന്നു എടികെയുടെ സ്കോറര്‍മാര്‍. 

സമനില നാടകീയം

ആദ്യപകുതിയുടെ തുടക്കത്തില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രി കിക്ക് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെ തൊട്ടടുത്ത നിമിഷം നടത്തിയ പ്രത്യാക്രമണത്തില്‍ ഡേവിഡ് വില്യംസിന്‍റെ ഗോളിലൂടെ എടികെ സമനിലയില്‍ തളച്ചു. രണ്ടാംപകുതിയില്‍ ബോക്സിനകത്തു നിന്ന് ലൂണ നേടിയ മഴവില്‍ ഗോളില്‍ വീണ്ടും മുന്നിലെത്തിയ മഞ്ഞപ്പടയെ ഇഞ്ചുറിടൈമിന്‍റെ അവസാന നിമിഷം(90+7)മിനിറ്റില്‍ ജോണി കൗക്കോ നേടിയ ഗോളില്‍ എടികെ സമനിലയില്‍ തളക്കുകയായിരുന്നു. അവസാന നിമിഷങ്ങളില്‍ ടീമുകള്‍ക്ക് വാശിയേറിയപ്പോള്‍ റഫറിക്ക് നിരവധി കാര്‍ഡുകള്‍ പുറത്തേടുക്കേണ്ടിവന്നു.

ISL 2022 : 'കൊച്ചിയിലെ നിറഞ്ഞ ഗ്യാലറിയില്‍ എടികെയെ കിട്ടണം'; വുകോമനോവിച്ചിന്റെ പ്രതികരണം
 

PREV
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഫിഫ ലോകകപ്പ് 2026 മത്സരക്രമം പുറത്ത്; വമ്പന്മാ‍‌ർ നേ‌ർക്കുനേ‌‌ർ, അ‍‍‌‍‌ർജന്റീന ​ഗ്രൂപ്പ് ജെയിൽ, ഗ്രൂപ്പ് സിയിൽ ബ്രസീൽ