ഈസ്റ്റ് ബംഗാളിനെ കൊല്‍ക്കത്തയില്‍ നേരിടുക എളുപ്പമല്ല, കരുതിയിരിക്കണം; ബ്ലാസ്റ്റേഴ്‌സ് താരങ്ങളോട് പരിശീലകന്‍

By Web TeamFirst Published Feb 3, 2023, 5:46 PM IST
Highlights

കൊച്ചിയിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി വിജയവഴിയിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിനെ കൊൽക്കത്തയിൽ നേരിടുമ്പോൾ കരുതിയിരിക്കണമെന്ന നിർദേശമാണ് ഇവാൻ വുകോമനോവിച്ച് താരങ്ങൾക്ക് നൽകുന്നത്

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിന് മുമ്പ് ഈസ്റ്റ് ബംഗാളിനെ നിസാരക്കാരായി കണക്കാക്കുന്നില്ല എന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച്ച് നയം വ്യക്തമാക്കി. ഈസ്റ്റ് ബംഗാൾ കരുത്തരായ എതിരാളികളെന്നും പോയിന്‍റ് പട്ടികയിലെ സ്ഥാനം നോക്കി വിലകുറച്ച് കാണാനാവില്ലെന്നും വുകോമനോവിച്ച് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

കൊച്ചിയിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി വിജയവഴിയിലെത്തിയെങ്കിലും ഈസ്റ്റ് ബംഗാളിനെ കൊൽക്കത്തയിൽ നേരിടുമ്പോൾ കരുതിയിരിക്കണമെന്ന നിർദേശമാണ് ഇവാൻ വുകോമനോവിച്ച് താരങ്ങൾക്ക് നൽകുന്നത്. അവസാന മൂന്ന് എവേ മത്സരത്തിലും ജയിക്കാനായിട്ടില്ല ബ്ലാസ്റ്റേഴ്സിന്. മുംബൈ സിറ്റി എഫ്‌സിയോടും എഫ്‌സി ഗോവയോടും തോറ്റു. 15 കളിയിൽ 4 ജയം മാത്രമെങ്കിലും ഏത് നിമിഷവും മികവിലേക്കുയരാൻ കഴിവുള്ള സംഘമാണ് ഈസ്റ്റ് ബംഗാളെന്ന് വുകോമനോവിച്ച് പറയുന്നു. പ്രഭ്‌സുഖൻ ഗില്ലിന്‍റെ അഭാവത്തിൽ ഇന്നും കരൺ ജീത് സിംഗാണ് ഗോൾവലകാക്കുക. 50-ാം ഐഎസ്എൽ മത്സരത്തിനാണ് കരൺ ജിത്ത് സിംഗ് ഒരുങ്ങുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊല്‍ക്കത്തയിലെ സാല്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. സീസണില്‍ അഞ്ച് കളി ബാക്കിനില്‍ക്കേ പതിനെട്ട് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് മഞ്ഞപ്പട. അഞ്ചില്‍ മൂന്നിലെങ്കിലും ജയിച്ചാലേ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാനാവൂ. ഏറ്റുമുട്ടാനുള്ളവരില്‍ ഏറ്റവും ദുര്‍ബലരാണ് ഈസ്റ്റ് ബംഗാള്‍. ലീഗിലെ ഒന്‍പതാം സ്ഥാനക്കാരാണെങ്കിലും കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാളിനെ മറികടക്കുക അത്ര എളുപ്പം ആയിരിക്കില്ല. 

അവസാന നാല് കളിയും തോറ്റ് പ്ലേ ഓഫ് പ്രതീക്ഷിച്ച അവസാനിച്ച ഈസ്റ്റ് ബംഗാളിന് കൊച്ചിയിലെ തോല്‍വിക്ക് പകരം വീട്ടുകയെന്ന ഒറ്റ ലക്ഷ്യമേയുണ്ടാവൂ. കൊച്ചിയില്‍ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്ന് ഗോളിന് ജയിച്ചിരുന്നു. 

ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കണം! ഇന്ന് ഈസ്റ്റ് ബംഗാളിനെതിരെ

click me!