
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണ് മുന്നോടിയായുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്രീ സീസൺ സന്നാഹമത്സരങ്ങൾ യുഎഇയിൽ നടക്കും. മിച്ചി സ്പോർട്സ് ഹാളുമായി സഹകരിച്ചാകും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മത്സരങ്ങൾ.
നാല് ആഴ്‌ച ദൈർഘ്യമുള്ള പര്യടനത്തിൽ സെപ്റ്റംബർ നാലിന് ഡിബ്ബ ക്ലബ് അൽ ഫുജൈറയ്‌ക്ക് എതിരെയാണ് ആദ്യ മത്സരം. അജ്‌മാൻ സ്‌പോർട്സ് ക്ലബ്, എമിറേറ്റ്സ് ക്ലബ്, അൽ നാസർ ക്ലബ് എന്നിവരാണ് മറ്റ് എതിരാളികൾ. ശക്തരായ എതിരാളികൾക്കെതിരെ സന്നാഹമത്സരം കളിക്കുന്നത് ടീമിന്‍റെ ശക്തി ദൗർബല്യങ്ങൾ മനസിലാക്കാൻ സഹായിക്കുമെന്ന് കോച്ച് ഇൽകോ ഷാറ്റോറി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!