
മുംബൈ: ഐഎസ്എല്ലിൽ തരംതാഴ്ത്തൽ രീതി കൊണ്ടുവരണമെന്ന് മുംബൈ സിറ്റി എഫ്സി ക്യാപ്റ്റൻ പൗളോ മച്ചാഡോ. ലാലിഗയും പ്രീമിയർ ലീഗും പോലെ തരം താഴ്ത്തൽ ഭീഷണിയുണ്ടായാൽ മികച്ച പോരാട്ടം ടീമുകൾ പുറത്തെടുക്കും.ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സുമായി കനത്ത പോരാട്ടം പ്രതീക്ഷിക്കാമെന്നും മച്ചാഡോ ഏഷ്യാനെറ്റ് ന്യൂസിനോട്. പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ആരാധകരെ സൃഷ്ടിക്കാൻ ഐഎസ്എല്ലിൽ തരംതാഴ്ത്തൽ രീതി കൊണ്ടുവരണമെന്ന് ഉറുഗ്വായ് മുൻ താരം ഡീഗോ ഫോർലാൻ തുടങ്ങി വച്ച ചർച്ചയിലാണ് പൗലോ മച്ചാഡോയുടെ നിലപാട് വ്യക്തമാക്കിയത്.
ഐഎസ്എല്ലും മേജർ സോക്കർ ലീഗും മാത്രമാണ് നിലവിൽ തരംതാഴ്ത്തൽ ഭീഷണിയില്ലാത്ത ഫുട്ബോൾ ലീഗുകൾ.
ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ നേരിടാനായി ബുധനാഴ്ച വൈകിട്ടോടെ മുംബൈ ടീം കൊച്ചിയിലെത്തും.മഞ്ഞപ്പടയ്ക്ക് മുന്നിൽ കളിക്കുന്നതിൽ ആവേശമുണ്ട്. പരിക്കേറ്റ സന്ദേശ് ജിംഗാൻ കളിക്കില്ലെങ്കിലും ബ്ലാസ്റ്റേഴ്സിൽ മികച്ച എതിരാളികളുണ്ടെന്നും പൗളോ മച്ചാഡോ പറഞ്ഞു.
ആക്രമണ ഫുട്ബോൾ തന്നെയാണ് ഇത്തവണയും മുംബൈ ടീമിന്‍റെ ഗെയിം പ്ലാൻ. ടീമിലെടുത്ത ഏഴ് വിദേശ താരങ്ങളിൽ ഒരാൾ മാത്രമാണ് പ്രതിരോധ നിരിയിലുള്ളത്. ആക്രമിക്കാൻ മാത്രം ശീലിച്ച ടീമിന് വരാവുന്ന ദുരന്തമായിരുന്നു കഴിഞ്ഞ വർഷം സെമിയിൽ ഗോവയോടേറ്റ അഞ്ച് ഗോൾ തോൽവി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!