
ഹൈദരാബാദ്: ഐഎസ്എല്ലില്‍ പിരിച്ചുവിടുന്ന പുണെ സിറ്റി എഫ്‌സിക്ക് പകരം അടുത്ത സീസണില്‍ ഹൈദരാബാദ് ടീം. ഹൈദരാബാദിലെ ഗച്ചബൗളി സ്റ്റേഡിയമായിരിക്കും പുതിയ ടീമിന്‍റെ ഹോം ഗ്രൗണ്ടാകാന്‍ സാധ്യതയെന്നാണ് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട്.
തെലുഗു ബിസിനസ്‌മാന്‍ വിജയ് മധുരിയും കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ സിഇഒ വരുണ്‍ ത്രിപുരനേനിയുമാണ് ടീം ഉടമകള്‍. ബ്ലാസ്റ്റേഴ്‌സിന്‍റെ കഴിഞ്ഞ സീസണ്‍ പരാജയത്തിന് ശേഷമാണ് വരുണ്‍ ത്രിപുരനേനി ക്ലബ് വിട്ടത്. ആദ്യ സീസണുകളില്‍ ചെന്നൈയ്‌ന്‍ എഫ്‌സിയുടെ ചീഫ് ഓപ്പറേറ്റിംഗ്(സിഒഒ) ഓഫീസറായും വരുണ്‍ ത്രിപുരനേനിക്ക് ഐഎസ്എല്ലില്‍ മുന്‍പരിചയമുണ്ട്.
പുണെ സിറ്റിക്കുള്ള ട്രാന്‍സ്‌ഫര്‍ വിലക്കിനെ മറികടക്കാന്‍ പൂര്‍ണമായും പുതിയ ലുക്കിലാണ് ഹൈദരാബാദ് ടീം എത്തുക. ഇതിനാല്‍ പുണെ സിറ്റിയെ ഏറ്റെടുക്കാതെ പുതിയ ക്ലബിനാണ് രൂപംനല്‍കുന്നത്. എന്നാല്‍ ഹൈദരാബാദ് ടീമിന്‍റെ പേരും ലോഗോയും എപ്പോള്‍ പ്രഖ്യാപിക്കുമെന്ന് വ്യക്തമല്ല. സാമ്പത്തിക പ്രതിസന്ധിമൂലമാണ് പുണെ സിറ്റി എഫ്‌സി അടച്ചുപൂട്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!