ലാലിഗ മുന്‍ പരിശീലകനെ സ്വന്തമാക്കി ജംഷെഡ്പൂർ എഫ് സി

Published : Jul 27, 2019, 10:11 AM ISTUpdated : Jul 27, 2019, 10:14 AM IST
ലാലിഗ മുന്‍ പരിശീലകനെ സ്വന്തമാക്കി ജംഷെഡ്പൂർ എഫ് സി

Synopsis

പരിശീലനത്തിൽ 27 വ‍ർഷത്തെ പരിചയമുള്ള അന്‍റോണിയോ സ്‌പാനിഷ് ക്ലബ് റയോ വയെക്കാനോയുടെ കോച്ചായിരുന്നു. 

ജംഷെഡ്പൂർ: ഐഎസ്എൽ ടീമായ ജംഷെഡ്പൂർ എഫ് സിയുടെ പുതിയ കോച്ചായി അന്‍റോണിയോ ഇറിയോൺഡോയെ നിയമിച്ചു. സെസാർ ഫെറാൻഡോയ്ക്ക് പകരമാണ് നിയമനം. പരിശീലനത്തിൽ 27 വ‍ർഷത്തെ പരിചയമുള്ള അന്‍റോണിയോ സ്‌പാനിഷ് ക്ലബ് റയോ വയെക്കാനോയുടെ കോച്ചായിരുന്നു. 

ഐഎസ്എല്ലിൽ ജംഷെഡ്പൂരിന്‍റെ മൂന്നാമത്തെ കോച്ചാണ് അന്‍റോണിയോ. 1992ല്‍ കോച്ചിംഗ് കരിയര്‍ ആരംഭിച്ച ഇറിയോണ്‍ഡോ കരിയറിലാകെ 985 മത്സരങ്ങളില്‍ താരങ്ങളെ അണിനിരത്തിയിട്ടുണ്ട്. ഇതുവരെ പ്ലേ ഓഫ് കളിക്കാത്ത ടീമാണ് ജംഷെഡ്പൂർ. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് എത്താനേ ജെ എഫ് സിക്ക് കഴിഞ്ഞുള്ളൂ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സംഘാടകന്‍റെ വെളിപ്പെടുത്തല്‍, ഇന്ത്യയില്‍ വരാന്‍ മെസിക്ക് കൊടുത്ത കോടികളുടെ കണക്കുകള്‍ തുറന്നുപറഞ്ഞു, നികുതി മാത്രം 11 കോടി
മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്