ലോകകപ്പ് ജേതാക്കളെയും മികച്ച താരത്തെയും പ്രവചിച്ച് ബ്രസീൽ ഇതിഹാസം കാക്ക, സെമിയില്‍ ആ സര്‍പ്രൈസ് ടീം

Published : Jun 04, 2026, 10:36 PM IST
Kaka

Synopsis

ഇത്തവണ ബ്രസീല്‍ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നാണ് കാക്കയുടെ ഉറച്ച പ്രവചനം. ടൂർണമെന്‍റിലെ മികച്ച താരമായി കാക്ക തിരഞ്ഞെടുത്തത് സ്പെയിനിന്‍റെ ബാഴ്സലോണ താരം ലാമിൻ യമാലിനെയാണ്.

ന്യൂയോർക്ക്: ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആവേശകരമായ പ്രവചനങ്ങളുമായി ബ്രസീലിയൻ ഇതിഹാസ താരം കാക്ക. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിൽ ആര് കിരീടം നേടും, ആരാകും ലോകകപ്പിലെ മികച്ച താരം, മികച്ച കോച്ച് എന്നീ കാര്യങ്ങളാണ് 2002-ലെ ബ്രസീലിന്‍റെ ലോകകപ്പ് ഹീറോ കായിക മാധ്യമമായ 'ദി അത്ലറ്റിക്കിന്' നൽകിയ അഭിമുഖത്തിൽ പ്രവചിച്ചത്.

ഇത്തവണ ബ്രസീല്‍ തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നാണ് കാക്കയുടെ ഉറച്ച പ്രവചനം. ടൂർണമെന്‍റിലെ മികച്ച താരമായി കാക്ക തിരഞ്ഞെടുത്തത് സ്പെയിനിന്‍റെ ബാഴ്സലോണ താരം ലാമിൻ യമാലിനെയാണ്. ആദ്യമായി ലോകകപ്പ് കളിക്കാനിറങ്ങുന്ന യമാൽ ഇത്തവണ ടൂർണമെന്‍റിൽ വിസ്മയമാകുമെന്ന് കാക്ക വിശ്വസിക്കുന്നു. ബ്രസീൽ ദേശീയ ടീമിന്‍റെ പരിശീലകനായ കാർലോ ആൻസലോട്ടി ആയിരിക്കും ടൂർണമെന്‍റിലെ മികച്ച പരിശീലകനെന്നും കാക്ക പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ ആൻസലോട്ടിയുടെ ആദ്യ ടൂർണമെന്‍റാണെങ്കിലും ക്ലബ്ബ് തലത്തിൽ വലിയ കിരീടങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തിന്‍രെ തന്ത്രങ്ങൾ ബ്രസീലിന് തുണയാകുമെന്ന് കാക്ക പറഞ്ഞു. ആരാധകരെ ഞെട്ടിച്ചുകൊണ്ട്, ആതിഥേയരായ അമേരിക്കൻ ടീമിനെക്കുറിച്ചാണ് കാക്കയുടെ മറ്റൊരു പ്രധാന പ്രവചനം. അമേരിക്ക ഇത്തവണ ലോകകപ്പിന്‍റെ സെമി ഫൈനൽ വരെ കുതിക്കുമെന്നാണ് കാക്ക വ്യക്തമാക്കിയത്. ലോകകപ്പ് വേദികളിൽ താൻ നേരിട്ടതിൽ വെച്ച് ഏറ്റവും കടുത്ത എതിരാളികൾ ആരാണെന്ന ചോദ്യത്തിന് 2006-ലെ ഫ്രാൻസ് ദേശീയ ടീമിന്‍റെ പേരാണ് കാക്ക പറഞ്ഞത്. അന്ന് ക്വാർട്ടർ ഫൈനലിൽ സിനദിൻ സിദാന്‍റെ ഫ്രാൻസിനോട് തോറ്റായിരുന്നു ബ്രസീലിന്‍റെ പുറത്താകൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പ്; സൗഹൃദ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഞെട്ടിച്ച് അള്‍ജീരിയ
ലോകകപ്പ് നേടാൻ സാധ്യതയുള്ള ആ 3 ടീമുകളെ പ്രവചിച്ച് അർജന്‍റീനിയൻ ഇതിഹാസം ഏയ്ഞ്ചല്‍ ഡി മരിയ