ഡെംപൊ സ്‌പോര്‍ട്ടിംഗിന്റെ ഗോവന്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Published : Aug 15, 2019, 10:31 AM ISTUpdated : Aug 15, 2019, 11:56 AM IST
ഡെംപൊ സ്‌പോര്‍ട്ടിംഗിന്റെ ഗോവന്‍ താരം കേരള ബ്ലാസ്‌റ്റേഴ്‌സില്‍

Synopsis

ഡെംപോ സ്‌പോര്‍ട്ടിംഗ് താരം ജെസ്സല്‍ കാര്‍നെറോ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയും. 29 കാരനായ ജെസ്സല്‍ കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു.

കൊച്ചി: ഡെംപോ സ്‌പോര്‍ട്ടിംഗ് താരം ജെസ്സല്‍ കാര്‍നെറോ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയും. 29 കാരനായ ജെസ്സല്‍ കഴിഞ്ഞ വര്‍ഷം പഞ്ചാബില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഗോവ ടീം ക്യാപ്റ്റനായിരുന്നു. പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന ജെസ്സല്‍ മുമ്പ് സാല്‍ഗോക്കര്‍, എഫ്സി പൂനെ എന്നീ ടീമുകള്‍ക്കും വേണ്ടി കളിച്ചിട്ടുണ്ട്. 

സന്തോഷ് ട്രോഫി പോലുള്ള ടൂര്‍ണമെന്റുകളിലെ അനുഭവവും ഐഎസ്എല്ലില്‍ ആദ്യമായി കളിക്കുന്ന ജെസ്സലിന് കരുത്തേകും. ഐഎസ്എല്ലില്‍ എന്റെ അരങ്ങേറ്റ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജെസ്സല്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''ഐഎസ്എല്‍ അരങ്ങേറ്റം ഫുട്‌ബോള്‍ കരിയറിലെ ഒരു വഴിത്തിരിവാകും. ഒപ്പം ക്ലബിനൊപ്പം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു സീസണിനായി ഞാന്‍ കാത്തിരിക്കുകയാണ്.'' ജെസ്സല്‍ പറഞ്ഞുനിര്‍ത്തി.  

''ജെസ്സല്‍ ടീമിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഒപ്പം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.'' ബ്ലാസ്റ്റേഴ്‌സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് വ്യക്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത